വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു

ചെറുവത്തൂർ വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു. പ്രതിനിധി സമ്മേളനം ഞായറാഴ്‌ച തുടങ്ങും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥ ഉദുമ പെരിയാട്ടടുക്കത്ത് മുഹമ്മദ്കുഞ്ഞി നഗറിൽ നിന്നാരംഭിച്ചു. ജില്ലാ പ്രസിഡന്റ് പി കെ ഗോപാലൻ ഉദ്ഘാടനംചെയ്തു. എ ബാലകൃഷ്ണൻ കാവിനപ്പുറം അധ്യക്ഷനായി. ജില്ല സെക്രട്ടറി ടി വി ബാലൻ, ജാഥാ ലീഡർ ദിവാകരൻ ആറാട്ടുകടവ്, മാനേജർ കെ വി സുകുമാരൻ, ഉപലീഡർ ലിജു അബൂബക്കർ, ശശിധരൻ കൈരളി, ഉദയൻ പാലായി, രാഘവൻ മുന്നാട്, മാധവൻ കാലിക്കടവ്,ശബരീനാഥൻ എന്നിവർ സംസാരിച്ചു. വി കെ ഗോപാലൻ സ്വാഗതവും ബി കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. കൊടിമര ജാഥ തിമിരി ഗോപിനാഥൻ നഗറിൽ ജില്ലാ ട്രഷറർ ബാലൻ പാലായി ഉദ്‌ഘാടനംചെയ്‌തു. കെ നാരായണൻ അധ്യക്ഷനായി. വി തമ്പാൻ സ്വാഗതം പറഞ്ഞു. ജാഥാ ലീഡർ രാജൻ മണിയറ, മാനേജർ എം മാധവൻ, ഉപലീഡർ ഹയറുന്നീസ എന്നിവർ സംസാരിച്ചു. ജാഥകൾ കയ്യൂർ റോഡിൽ സംഗമിച്ച് പൊതു സമ്മേളന നഗരിയിലെത്തി. സംഘാടക സമിതി ചെയർമാൻ ടി നാരായണൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ഞായർ രാവിലെ പത്തിന് തിമിരി ബാങ്ക് ഓഡിറ്റോറിയത്തിലെ ഗോപിനാഥൻ നഗറിൽ സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്‌ഘാടനംചെയ്യും. തിങ്കൾ പകൽ മൂന്നിന് പൊതുപ്രകടനം നടക്കും. തുടർന്ന് ചെറുവത്തൂർ ഇ എം എസ് ഓഡിറ്റോറിയത്തിലെ ബിന്നി ഇമ്മട്ടി നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്കോയ ഉദ്‌ഘാടനംചെയ്യും.









0 comments