നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ശനിയാഴ്‌ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പകൽ 11 മുതല്‍ രാത്രി ഒന്പത് വരെയാണ് നിയന്ത്രണം. ടെക്നിക്കല്‍ ഏരിയ -ശംഖുംമുഖം- ആള്‍സെയിന്റ്സ്- ചാക്ക – വെണ്‍പാലവട്ടം -കുഴിവിള – മുക്കോലക്കല്‍- കഴക്കൂട്ടം -വെട്ടുറോഡ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നുചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതും വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതുമാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ ചാക്ക ഫ്ലൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍, ചാക്ക ഫ്ലൈ ഓവര്‍, ഈഞ്ചക്കല്‍, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണം. റൂട്ട് സമയത്ത് വെട്ടുറോഡ് ഭാഗത്ത് നിന്നും ചാക്ക, കോവളം ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങല്‍ ചേങ്കോട്ടുകോണം -ചെമ്പഴന്തി - ശ്രീകാര്യം - ഉള്ളൂര്‍ -കേശവദാസപുരം -പട്ടം -കുറവന്‍കോണം -കവടിയാര്‍ -വെളളയമ്പലം -വഴുതയ്ക്കാട് -മേട്ടുക്കട – തൈക്കാട് ഫ്ലൈഓവര്‍ -കിള്ളിപ്പാലം - അട്ടക്കുളങ്ങര- മണക്കാട് -തിരുവല്ലം വഴി പോകണം. ഫോൺ: 9497930055, 04712558731 അമിത് ഷാ ഇന്ന് കേരളത്തിൽ തിരുവനന്തപുരം മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച കേരളത്തിലെത്തും. പകൽ ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് പോകും. രാത്രി 7 മണിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തി പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.










0 comments