ജില്ലാ അത്‌ലറ്റിക്‌സ്
മുന്നേറുന്നു അൽഫോൻസയും അസംപ്ഷനും

സി പി അശ്മിക, ഹൈജംപ് ഒന്നാം സ്ഥാനം(എസ്ഡി കോളേജ്, കാഞ്ഞിരപ്പള്ളി)
കാഞ്ഞിരപ്പള്ളി ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ 156 പോയിന്റുമായി പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമിയും സീനിയർ വിഭാഗത്തിൽ 101 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷൻ കോളേജും മുന്നേറുന്നു. ജൂനിയർ വിഭാഗത്തിൽ 132 പോയിന്റ് നേടി ചങ്ങനാശേരി അസംപ്ഷൻ കോളേജ് രണ്ടാം സ്ഥാനത്തുണ്ട്. 89 പോയിന്റുമായി ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസാണ് മൂന്നാം സ്ഥാനത്ത്. സീനിയർ വിഭാഗത്തിൽ 88 പോയിന്റുമായി പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി രണ്ടാം സ്ഥാനത്തും 71 പോയിന്റുമായി ചങ്ങനാശേരി എസ്ബി കോളേജ് മൂന്നാം സ്ഥാനത്തും 58 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് നാലാം സ്ഥാനത്തുമുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് മൈതാനിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് റോണി കെ ബേബി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷനായി. ഫാ. കുര്യൻ താമരശേരി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം, പാറത്തോട് പഞ്ചായത്തംഗം വി എം ഷാജഹാൻ, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി തങ്കച്ചൻ മാത്യു, ഡോ. പ്രവീൺ തര്യൻ എന്നിവർ സംസാരിച്ചു. കായികരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് ജിമ്മി ജോസഫ്, വി പി സജിമോൻ, പ്രവീൺ തര്യൻ, കെ പി സതീശ്കുമാർ, ജൂലിയസ് ജെ മനയാനി എന്നിവരെ ആദരിച്ചു. ചാമ്പ്യൻഷിപ്പ് ശനിയാഴ്‌ച സമാപിക്കും. വിവിധ വിഭാഗങ്ങളിൽ മുന്നിൽ അണ്ടർ-14 ബോയ്സ്: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് അണ്ടർ-14 ഗേൾസ്: ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്എസ് അണ്ടർ-16 ഗേൾസ്: പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി അണ്ടർ-16 ബോയ്സ്: പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി അണ്ടർ-18 ഗേൾസ്: പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി അണ്ടർ-18 ബോയ്സ്: പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി അണ്ടർ-20 ഗേൾസ്: ചങ്ങനാശേരി അസംപ്ഷൻ കോളേജ് അണ്ടർ-20 ബോയ്സ്: ചങ്ങനാശേരി എസ്ബി കോളേജ്





0 comments