പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 3 പേർ പിടിയിൽ

വഞ്ചിയൂര്‍
മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടപീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരകുളം കിഴക്കേ മുക്കോല വിനായക നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ജാരിബ് ജിജോ (20), മണ്ണന്തല അക്ഷര റസിഡൻസിൽ ടിസി 10/346 ഗോപി നിവാസിൽ ആദിൽ രഞ്ജിത്ത് (20) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പിടികൂടിയത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രതികളിൽ ഒരാളുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് മണ്ണന്തല എസ്‌എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്. പെൺകുട്ടിക്ക് തുടര്‍ന്നും കൗൺസലിങ് നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ടുപ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.







0 comments