ഡിവൈഎഫ്‌ഐ പ്രതിഷേധം

ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ തെരഞ്ഞെടുപ്പുകമീഷണർ ഗ്യാനേഷ്-കുമാറിന്റെ കോലം കത്തിക്കുന്നു
തിരുവനന്തപുരം
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി, സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, വി ശിവദാസൻ എംപി എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് കമ്മിറ്റി ഏജിസ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എൽ എസ് ലിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എം വിഷ്ണു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ, ബ്ലോക്ക് സെക്രട്ടറി മനുകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാനവാസ്, ജില്ലാ കമ്മിറ്റി അംഗം വിദ്യ മോഹൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സന്ദീപ് എന്നിവർ സംസാരിച്ചു. വഞ്ചിയൂർ ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ നന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി ദിനീത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം നിതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാനവാസ്, ബ്ലോക്ക് ട്രഷറർ എ എൽ നിരഞ്ജൻ തുടങ്ങിയവർ സംസാരിച്ചു. കോവളം ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രകടനം ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കബീർഖാൻ അധ്യക്ഷനായി. സെക്രട്ടറി അജിത്ത് കോട്ടുകാൽ, ട്രഷറർ ചന്തു അശോക് എന്നിവർ സംസാരിച്ചു. ചാല ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി ജി സമ്പത്ത് അധ്യക്ഷനായി. സെക്രട്ടറി പി ആദർശ് ഖാൻ, എം പി ലിജു, വിവേക് രാജ്, കിരൺ എന്നിവർ സംസാരിച്ചു.






0 comments