ad
Deshabhimani

ജാമ്യത്തിലിറങ്ങി മുങ്ങി

22 വർഷത്തിനുശേഷം പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2026, 03:37 AM | 1 min read

ആലപ്പുഴ

ട്രെയിനിൽനിന്ന്​ യാത്രക്കാരിയുടെ 25ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്‌ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷത്തിനുശേഷം റെയിൽവേ പൊലീസ്​ പിടികൂടി. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിളവീട്ടിൽ എ സഫീറിനെയാണ്​ (43) കോഴിക്കോടുനിന്ന്​ പിടികൂടിയത്​. 2004 ജൂൺ 24നാണ് കേസിനാസ്‌പദമായ സംഭവം. ചെന്നൈ എഗ്മൂർ എക്സ്‌പ്രസ് ട്രെയിനിൽനിന്ന് ആലപ്പുഴ വഴി അമ്പലപ്പുഴയിലേക്കു സഞ്ചരിക്കുകയായിരുന്ന തൃപ്പൂണിത്തുറ സ്വദേശിനിയായ യാത്രക്കാരിയുടെ മാലയാണ് സഫീറടക്കമുള്ള മൂന്നംഗസംഘം കവർന്നത്. അമ്പലപ്പുഴയിൽ ഇറങ്ങി രക്ഷപ്പെട്ട പ്രതികളെ മൂവരെയും അറസ്റ്റ്​ ചെയ്യുകയും ഇവർക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. കോടതിയിൽ വിചാരണ നടപടി നേരിടുമ്പോഴാണ് മൂന്നാം പ്രതിയായ സഫീർ ഒളിവിൽ പോയത്. സഫീർ വിദേശത്തേക്കാണ് മുങ്ങിയത്. അവിടെ വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞു. കേരളത്തിലേക്ക്​ തിരികെയെത്തിയ സഫീർ കോഴിക്കോട് വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. ഒരാഴ്‌ചയായി റെയിൽവേ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ കോഴിക്കോട്ട് നിന്നാണ് പിടികൂടിയത്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home