ad
Deshabhimani

വീടുകളിൽ നാടൻ ബോംബെറിഞ്ഞ 
സംഘം അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2026, 03:34 AM | 1 min read

ചിറയിൻകീഴ്

ശാർക്കര പുതുക്കരിയിൽ രണ്ടാഴ്ചയ്‌ക്കിടെ രണ്ടു വീടുകളിലേക്ക് നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ അറസ്റ്റിൽ. മേനംകുളം തുമ്പവിളാകം ലക്ഷംവീട്ടിൽ കിരൺ (29, രൺജിത്), കീഴാറ്റിങ്ങൽ നെടിയവിള പുലികുന്നത്ത് എൻഎംഎസ് നിലയത്തിൽ വൈഷ്ണവ് (30), മേനംകുളം ചിറ്റാറ്റുമുക്ക് കരിഞ്ഞവയലിൽ വീട്ടിൽ അജീഷ് (37, കൊച്ചുമോൻ) എന്നിവരാണ് അറസ്‌റ്റിലായത്‌. ഇവരെ റിമാൻഡ് ചെയ്‌തു. ഒളിവിൽ കഴിഞ്ഞിരുന്ന വങ്കാളംമുക്കിലെ വീട്ടിൽനിന്നാണ് പിടികൂടിയത്. സിപിഐ എം ലോക്കൽ കമ്മിറ്റിയംഗവും മുൻ പഞ്ചായത്തംഗവുമായ ബീജ സുരേഷിന്റെ വീട്ടിൽ ഒന്പതാം തീയതിയും സമീപത്തുള്ള വിജയന്റെ വീട്ടിൽ 20നും സംഘം നാടൻബോംബ് എറിഞ്ഞിരുന്നു. ഇരുവീടുകൾക്കും സാരമായ തകരാറുണ്ടായി. വിജയന്റെ വസ്തുസംബന്ധമായ തർക്കത്തിൽ വിദേശത്തുള്ള സതീശൻ എന്നയാൾ നൽകിയ ക്വട്ടേഷനാണ് പിന്നിലെന്ന്‌ പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈഎസ്‌പി അജിചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ്, എസ്ഐ അൻസർ, ശ്രീകുമാർ, സനിൽ കുമാർ, ബിനു, രാംനാഥ്, ശ്രീജിത്ത്, അഭിലാഷ്, വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home