ad
Deshabhimani

ഇന്ത്യ–വെസ്റ്റ് ഇന്‍ഡീസ് ഏകദിനം

നാളെ ഗതാഗത ക്രമീകരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2026, 03:32 AM | 1 min read

തിരുവനന്തപുരം

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ–-വെസ്റ്റ് ഇന്‍ഡീസ് ഏകദിനവുമായി ബന്ധപ്പെട്ട് ഞായർ രാവിലെ 10 മുതല്‍ രാത്രി 12 വരെ നഗരത്തില്‍ ഗതാഗതക്രമീകരണങ്ങൾ ഏര്‍പ്പെടുത്തി. വെട്ടുറോഡ് -കഴക്കൂട്ടം- മുക്കോല എൻഎച്ച്‌ 66 റോഡിലും സര്‍വീസ് റോഡിലും കഴക്കൂട്ടം–അമ്പലത്തിന്‍കര- കാര്യവട്ടം എൻഎച്ച്‌ ബൈപാസ്‌ റോഡിലും അമ്പലത്തിന്‍കര -കുമിഴിക്കര,- സ്റ്റേഡിയം ഗേറ്റ്4- കുരിശടി -കാര്യവട്ടം റോഡിലും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരുവശങ്ങളിലും പാര്‍ക്കിങ്‌ അനുവദിക്കില്ല. തിരുവനന്തപുരം ഭാഗത്തുനിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാര്യവട്ടം–ശ്രീകാര്യം വഴി ഒഴിവാക്കി ഉള്ളൂര്‍-–ആക്കുളം വഴി ബെെപ്പാസിലെത്തി, ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകണം. ആറ്റിങ്ങല്‍ ഭാഗത്തുനിന്ന്‌ കാര്യവട്ടം–ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടുറോഡ്-–ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി- ശ്രീകാര്യം വഴി പോകണം. പോത്തന്‍കോട് ഭാഗത്തുനിന്ന്‌ തിരുവനന്തപുരം നഗരത്തിലേക്ക്‌ വരുന്ന വാഹനങ്ങള്‍ കാട്ടായിക്കോണം–-ചെമ്പഴന്തി–ശ്രീകാര്യം വഴി പോകണം. മത്സരം കാണാൻ ടിക്കറ്റുമായി വരുന്നവരുടെ വാഹനങ്ങള്‍ മാത്രമേ കഴക്കുട്ടം ഭാഗത്തുനിന്ന്‌ കാര്യവട്ടം ഭാഗത്തേക്കും കാര്യവട്ടം ജങ്‌ഷന്‍ ഭാഗത്തുനിന്ന്‌ കാര്യവട്ടം പാര്‍ക്കിങ്‌ ഗ്രണ്ടുകളിലേക്കും കടത്തിവിടൂ. മത്സരത്തിനായി ഇരുചക്ര വാഹനത്തില്‍ വരുന്നവർ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്ര‍ൗണ്ടിലും അമ്പലത്തിന്‍കര ജങ്‌ഷനിലുള്ള മുസ്ലിം ജമാഅത്തിന്റെ പാര്‍ക്കിങ്‌ ഗ്ര‍ൗണ്ടിലും പാര്‍ക്കുചെയ്യണം. ചെറിയ വാഹനങ്ങളില്‍ ആറ്റിങ്ങല്‍ ഭാഗത്തുനിന്നും ചാക്ക ഭാഗത്തുനിന്നും വരുന്നവര്‍ അൽസാജ് കണ്‍വന്‍ഷന്‍ സെന്റര്‍, രാഗം കണ്‍വന്‍ഷന്‍ സെന്റര്‍ പാര്‍ക്കിങ്‌ ഗ്ര‍ൗണ്ടിലും ജിഞ്ചര്‍ ഹോട്ടല്‍ പാര്‍ക്കിങ്ങിലും പാര്‍ക്കുചെയ്യണം. ശ്രീകാര്യം ഭാഗത്തുനിന്നുള്ളവർ കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പാര്‍ക്കിങ്‌ ഗ്ര‍ൗണ്ടിലും പാര്‍ക്കുചെയ്യണം. കാട്ടായിക്കോണം ഭാഗത്തുനിന്നുള്ളവർ കാര്യവട്ടം -പുല്ലാന്നിവിള റോഡിലുള്ള എൽഎൻസിപിഇ, യൂണിവേഴ്സിറ്റി കോളേജ് ഗ്ര‍ൗണ്ട്, ബിഎഡ് കോളേജ് എന്നിടങ്ങളിൽ പാര്‍ക്കുചെയ്യണം. ഫോൺ: 04712 558731, 9497930055.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home