ad
Deshabhimani

പിലിക്കോട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും ഭൂരിപക്ഷം വർധിപ്പിക്കാൻ എൽഡിഎഫ്‌

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനത്തിൽ
വെബ് ഡെസ്ക്

Published on Sep 26, 2026, 03:00 AM | 1 min read

പിലിക്കോട് പിലിക്കോട് പഞ്ചായത്ത് രണ്ടാംവാർഡിലേക്ക്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‌ രണ്ടുദിവസം ശേഷിക്കേ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ടി ഓമന പ്രചാരണരംഗത്ത്‌ ഏറെ മുന്നിൽ. പരസ്യപ്രചാരണം ശനിയാഴ്‌ച അവസാനിക്കും. എൽഡിഎഫ്‌ പ്രകടനം പകൽ മൂന്നിന് മട്ടലായിൽനിന്നും ആരംഭിക്കും. വീടുകയറിയുള്ള പ്രചാരണവും കൺവൻഷനുകളും കുടുംബയോഗങ്ങളും ആവേശത്തോടെ പൂർത്തിയാക്കി. ഫണ്ട്‌ വെട്ടിച്ചുരുക്കി തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയാക്കുന്ന യുഡിഎഫ്‌ സർക്കാരിന്റെ നിലപാടുമുതൽ സ്ത്രീ സുരക്ഷ പെൻഷൻ നിർത്തലാക്കിയതും ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നത് നിർത്തിയതും പവർകട്ട് ഏർപ്പെടുത്തി ജനങ്ങളെ വലക്കുന്നത്‌ ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാവും. സിപിഐ എം വറക്കോട്ട് വയൽബ്രാഞ്ച്‌ സെക്രട്ടറി കൂടിയായ ടി ഓമനയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. ഇത്തവണ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ എൽഡിഎഫ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ഗൃഹസന്ദർശനം നടത്തി. കോൺഗ്രസ്സിലെ കെ സന്ധ്യയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home