ad
Deshabhimani

വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന് സംഘാടക സമിതിയായി 16ന്‌ കാൽലക്ഷം പേർ അണിനിരക്കുന്ന റാലി

സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം കാസർകോട്‌ സർവീസ്‌ സഹകരണ ബാങ്ക് ഹാളിൽ ജില്ലാ സെക്രട്ടറി 
എം രാജഗോപാലൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 26, 2026, 03:00 AM | 1 min read

കാസർകോട്‌ സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തെ തുടർന്നുള്ള വിപുലീകൃത ജില്ലാകമ്മിറ്റി യോഗം ഒക്ടോബർ 15, 16 തീയതികളിൽ കാസർകോട്‌ നടക്കും. ജില്ലാകമ്മിറ്റി അംഗങ്ങളും ഏരിയാ സെക്രട്ടറിമാരും തെരഞ്ഞെടുക്കപ്പെട്ട ഏരിയാ കമ്മിറ്റി അംഗങ്ങളും വർഗബഹുജന സംഘടനകളിൽനിന്നുള്ളവരും ഉൾപ്പെടെ 127 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ കെ ജി മന്ദിരത്തിലാണ് രണ്ടുദിവസത്തെ യോഗം. സമാപന ദിവസമായ 16ന്‌ വൈകിട്ട്‌ കാസർകോട്‌ നഗരത്തിൽ കാൽലക്ഷം പേർ അണിനിരക്കുന്ന റാലി സംഘടിപ്പിക്കും. യോഗത്തിന് മുന്നോടിയായി ലോക്കൽതലത്തിലുള്ള ബഹുജന സംഗമങ്ങൾ 27ന്‌ തുടങ്ങും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം വിജയിപ്പിക്കാൻ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കാസർകോട്‌ സർവീസ്‌ സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എം സുമതി സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. മുതിർന്ന നേതാവ് പി കരുണാകരൻ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ രാജൻ, കെ എ മുഹമ്മദ്‌ ഹനീഫ്‌ എന്നിവർ സംബന്ധിച്ചു. എരിയാ സെക്രട്ടറി ടി എം എ കരീം സ്വാഗതം പറഞ്ഞു. 101 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ : സി എച്ച്‌ കുഞ്ഞന്പു (ചെയർമാൻ), എം സുമതി, ടി കെ രാജൻ, കെ എ മുഹമ്മദ്‌ ഹനീഫ്‌, എ ജി നായർ (വൈസ്‌ ചെയർമാൻ), ടി എം എ കരീം (കൺവീനർ), എം കെ രവീന്ദ്രൻ, എ രവീന്ദ്രൻ, സി വി കൃഷ്‌ണൻ, കെ ജയകുമാരി, എസ്‌ സുനിൽ,‍ പി ജാനകി(ജോ. കൺവീനർ). സബ്‌ കമ്മിറ്റി: ഭക്ഷണം: എം സുമതി (ചെയർമാൻ), പി ജാനകി (കൺവീനർ), പൊതുസമ്മേളനം: കെ എ മുഹമ്മദ്‌ ഹനീഫ്‌ (ചെയർമാൻ), കെ രവീന്ദ്രൻ (കൺവീനർ), വളണ്ടിയർ: ടി കെ രാജൻ (ചെയർമാൻ), പി ശിവപ്രസാദ്‌ (കൺവീനർ), ഡക്കറേഷൻ: എ ആർ ധന്യവാദ്‌ (ചെയർമാൻ), സുഭാഷ്‌ പാടി (കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home