ഉപതെരഞ്ഞെടുപ്പ്
ജനമനസ്സുകളില്‍ ഇടംനേടി പി കെ ഉസ്മാന്‍

ഹോളിക്രോസ് ആരാധന മഠത്തില്‍ പി കെ ഉസ്‌മാൻ വോട്ട് അഭ്യർഥിക്കുന്നു
കൊച്ചി
വിലക്കയറ്റവും സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചുമാണ് അയ്യപ്പൻകാവ് ഡിവിഷന്‍ എൽഡിഎഫ് സ്ഥാനാർഥി പി കെ ഉസ്മാനോട് വോട്ടര്‍മാര്‍ക്ക് പറയാനുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പിൽ ജനമനസ്സുകളില്‍ ഇടംനേടി മുന്നേറുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വെള്ളിയാഴ്ച സുഹൃത്തുക്കളുടെ വീടുകളും സ്ഥാപനങ്ങളും സ്ഥാനാര്‍ഥി സന്ദർശിച്ചു.
വടുതല ചാത്യാത്ത് കോൺവന്റിലും കോമ്പാറ ഹോളിക്രോസ് ആരാധന മഠത്തിലും പി കെ ഉസ്‌മാൻ വേട്ടുതേടി. കന്യാസ്ത്രീകൾക്ക് ക്ഷേമപെൻഷൻ ആദ്യമായി അനുവദിച്ച കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെ അവര്‍ ഓര്‍ത്തു. ലൈഫ് ഭവനപദ്ധതി ഉൾപ്പെടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാതൃകപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കന്യാസ്ത്രീകൾ സംസാരിച്ചു. ഇനിയും ഒപ്പമുണ്ടാകുമെന്ന ഉറപ്പുനല്‍കിയാണ് സ്ഥാനാര്‍ഥി മടങ്ങിയത്.








0 comments