print edition ശബരിമല സ്വർണമോഷണക്കേസ്: എസ്ഐടി ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് ഹെെക്കോടതി

കൊച്ചി: ശബരിമല സ്വർണമോഷണ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അവരെ മൂന്നു മാസത്തേക്കോ അല്ലെങ്കിൽ അന്വേഷണം പൂർത്തിയാകുന്നതുവരെയോ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വി പി സുധീഷ്, എസ് എസ് സുരേഷ് ബാബു എന്നിവരെ എസ്ഐടിയിൽ നിലനിർത്താൻ ജസ്റ്റിസ് വി രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് സർക്കാരിനും ഡിജിപിക്കും നിർദേശം നൽകി.
സുധീഷിന് ഡിവൈഎസ്‌പിയായും സുരേഷ്ബാബുവിന് അസി. കമീഷണറായുമാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഇവരെ ടീമിൽ നിലനിർത്തണമെന്ന് എസ്ഐടി തലവൻ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ തുടക്കംമുതലുള്ള ഉദ്യോഗസ്ഥരായതിനാൽ ഇവരുടെ സേവനം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഉടൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.










0 comments