ad
Deshabhimani

ചെങ്ങൽ -തുറവുംകര
-പുളിയാമ്പിള്ളി റോഡ് തകർന്നു

Puliyambilli Road

തകർന്ന ചെങ്ങൽ -തുറവുംകര റോഡ്

വെബ് ഡെസ്ക്

Published on Aug 08, 2026, 01:40 AM | 1 min read

കാലടി


കാഞ്ഞൂരിൽനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന ചെങ്ങൽ -തുറവുംകര -- പുളിയാമ്പിള്ളി റോഡ് കനത്ത മഴയിൽ തകർന്നു. കാഞ്ഞൂർ പഞ്ചായത്തിലെ ഒന്നാംവാർഡ് പ്രദേശമാണിത്. റോഡിലെ ശക്തമായ വെള്ളക്കെട്ടും ആഴമുള്ള കുഴികളും ഇരുചക്രവാഹന യാത്രക്കാർക്ക്‌ അപകടമുണ്ടാക്കുന്നു.


ഗതാഗതക്കുരുക്കിൽപ്പെട്ട കാലടി പട്ടണത്തിൽ പ്രവേശിക്കാതെ വാഹനയാത്രക്കാർക്ക് പെരുമ്പാവൂർ പാറപ്പുറം- കാഞ്ഞൂർ വഴി എളുപ്പത്തിൽ വിമാനത്താവളത്തിൽ എത്തിച്ചേരാവുന്ന മാർഗമാണിത്‌. കാലടി പട്ടണം ഗതാഗതക്കുരുക്കിലായതോടെ മൂവാറ്റുപുഴ, കോട്ടയം ഭാഗത്തുനിന്ന്‌ വിമാനത്താവളത്തിലേക്ക് വരുന്നവർ ഈ റോഡാണ് നിലവിൽ ഉപയോഗിക്കുന്നത്. മഴ കനത്തതോടെ കുടുതൽ തകർന്ന റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന്‌ പ്രദേശവാസികൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home