ad
Deshabhimani

പട്ടണക്കാട് കെഎസ്ഇബി സെക്ഷൻ 
വിഭജിക്കണം; ആവശ്യം ശക്തം

പട്ടണക്കാട് കെഎസ്ഇബി ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസ്

പട്ടണക്കാട് കെഎസ്ഇബി ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസ്

വെബ് ഡെസ്ക്

Published on Aug 08, 2026, 12:54 AM | 1 min read

തുറവൂർ

പട്ടണക്കാട് കെഎസ്ഇബി ഇലക്‌ട്രിക്കൽ സെക്ഷൻ വിഭജിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെ. വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകൾ മുഴുവനായും തുറവൂർ പഞ്ചായത്ത് ഭാഗികമായും ഉൾപ്പെടുന്നതാണ് സെക്ഷന്റെ വ്യാപ്തി. 32,000 ലധികം ഉപയോക്താക്കളുണ്ട്. 175 ലധികം ട്രാൻസ്‌ഫോർമറുമുണ്ട്. ചേർത്തല പോലെയുള്ള പ്രധാന സ്‌റ്റേഷനിൽ 12,000 ഉപയോക്താക്കൾ മാത്രമുള്ളപ്പോൾ പട്ടണക്കാട് ഉപയോക്താക്കൾ വളരെ കൂടുതലാണ്‌. 12 ലൈൻമാൻമാരും ആറ് വർക്കർ തസ്‌തികക്കാരും ഉണ്ടെങ്കിലും വിശാലമായ സ്ഥലപരിധി മൂലം ജീവനക്കാർക്ക് ഓടിയെത്താനാകുന്നില്ല. എൻജിനിയർമാർ മുൻകൈയെടുത്ത് കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിച്ചാണ് മുന്നോട്ടുപോകുന്നത്. സാധാരണ സെക്ഷനുകളിൽ പത്തിൽ താഴെ പരാതികളാണ് വരുന്നതെങ്കിൽ ഇവിടെ ശരാശരി 60 -മുതൽ 80 പരാതി ദിവസവും ഉണ്ടാകും. പരാതിയിൽ 90 ശതമാനം പോലും സമയബന്ധിതമായി പരിഹരിക്കാനാകുന്നില്ല. 50 ചതുരശ്ര കിലോമീറ്ററോളം വ്യാപ്തിയിലാണ് സെക്ഷൻ പരിധി. മഴക്കാലത്താണ് കൂടുതൽ ദുരിതം. വെള്ളക്കെട്ടും കണ്ടൽക്കാടുകളും നിറഞ്ഞ പ്രദേശമായതിനാൽ പലപ്പോഴും ജോലി കൃത്യസമയത്ത്‌ പൂർത്തീകരിക്കാനാകില്ല. വൈദ്യുതിയില്ലാതെ ദിവസങ്ങൾ തള്ളിനീക്കേണ്ട സ്ഥിതി ഉൾപ്രദേശങ്ങളിലെ ജനങ്ങൾക്കുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home