അങ്കമാലി നഗരസഭയ്ക്ക് വെങ്കലം

ടിബി മുക്ത് നഗരസഭപദവിയിൽ അങ്കമാലിക്ക് ലഭിച്ച വെങ്കലമെഡൽ നഗരസഭ ചെയർപേഴ്സൺ റീത്ത പോളും കൗൺസിലർമാരും ചേർന്ന് മന്ത്രി കെ മുരളീധരനിൽനിന്ന് ഏറ്റുവാങ്ങുന്നു
അങ്കമാലി
ദേശീയ ക്ഷയരോഗ നിർമാർജനപരിപാടിയുടെ ഭാഗമായി ടിബി മുക്ത് നഗരസഭപദവിയിൽ അങ്കമാലിക്ക് വെങ്കലമെഡൽ ലഭിച്ചു. നഗരസഭാ അധ്യക്ഷ റീത്ത പോൾ ആരോഗ്യമന്ത്രി കെ മുരളീധരനിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. വൈസ് ചെയർപേഴ്സൺ വിൽസൺ മുണ്ടാടൻ, സ്ഥിരംസമിതി അധ്യക്ഷൻ ലക്സി ജോയ്, കൗൺസിലർമാരായ കെ ഡി ജയൻ, സാജൻ വർക്കി, അങ്കമാലി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ എളന്തട്ട്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോസ്, പിആർഒ ബിനി എന്നിവർ ഒപ്പമുണ്ടായി.










0 comments