ad
Deshabhimani

ലോകകപ്പ് പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു: ബ്രസീലിന് നോർവേ, അർജന്റീനയ്ക്ക് ഈജിപ്ത്; പോർച്ചുഗൽ-സ്പെയിൻ ക്ലാസിക് പോരാട്ടം

foot
വെബ് ഡെസ്ക്

Published on Jul 04, 2026, 10:53 AM | 1 min read

തിരുവനന്തപുരം : ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങൾക്ക് വിരാമമായതോടെ പ്രീ ക്വാർട്ടർ ഫിക്സ്ചറുകൾ പൂർത്തിയായി. പ്രീ ക്വാർട്ടറിൽ ബ്രസീൽ നോർവേയെയും അർജന്റീന ഈജിപ്തിനെയും നേരിടും. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പോർച്ചുഗൽ-സ്പെയിൻ ക്ലാസിക് പോരാട്ടത്തിനും ഇത്തവണ പ്രീ ക്വാർട്ടർ വേദിയാകും. ഇന്ന് രാത്രി 10.30ന് നടക്കുന്ന കാനഡ-മൊറോക്കോ പോരാട്ടത്തോടെയാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകുക. നാളെ പുലർച്ചെ 2.30ന് ഫ്രാൻസ്-പരാഗ്വേ മത്സരം നടക്കും.


ജൂലൈ ആറ് തിങ്കളാഴ്ച പുലർച്ചെ 1.30നാണ് വിനീഷ്യസിന്റെ ബ്രസീലും ഹാലണ്ടിന്റെ നോർവേയും നേർക്കുനേർ വരുന്നത്. മെക്സിക്കോ-ഇംഗ്ലണ്ട് പോരാട്ടം അന്ന് തന്നെ പുലർച്ചെ 5.30ന് നടക്കും. ജൂലൈ ഏഴ് ചൊവ്വാഴ്ച പുലർച്ചെ 12.30നാണ് സ്പെയിൻ-പോർച്ചുഗൽ പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലാമിൻ യമാലും നേർക്കുനേർ വരുന്ന ഈ മത്സരത്തിനായി ആരാധകർ വലിയ ആകാംക്ഷയിലാണ്. ചൊവ്വാഴ്ച രാവിലെ 5.30ന് ആതിഥേയരായ അമേരിക്കയും ബെൽജിയവും തമ്മിൽ മത്സരിക്കും.


ജൂലൈ ഏഴ് ചൊവ്വാഴ്ച രാത്രി 9.30നാണ് മെസിയുടെ അർജന്റീനയും സലായുടെ ഈജിപ്തും തമ്മിൽ ഏറ്റുമുട്ടുന്നത്. അവസാന പ്രീ ക്വാർട്ടർ പോരാട്ടം ജൂലൈ എട്ടിന് പുലർച്ചെ 1.30ന് സ്വിറ്റ്സർലൻഡും കൊളംബിയയും തമ്മിലാണ്.


ലോകകപ്പ് പ്രീ ക്വാർട്ടർ ഫിക്സ്ചർ (ഇന്ത്യൻ സമയം)


കാനഡ-മൊറോക്കോ | ജൂലൈ 04 | 10.30 PM


ഫ്രാൻസ്-പരാഗ്വേ | ജൂലൈ 05 | 02.30 AM


ബ്രസീൽ-നോർവേ | ജൂലൈ 06 | 01.30 AM


മെക്സിക്കോ-ഇംഗ്ലണ്ട് | ജൂലൈ 06 | 05.30 AM


പോർച്ചുഗൽ-സ്പെയിൻ | ജൂലൈ 07 | 12.30 AM


യുഎസ്എ-ബെൽജിയം | ജൂലൈ 07 | 05.30 AM


അർജന്റീന-ഈജിപ്ത് | ജൂലൈ 07 | 09.30 PM


സ്വിറ്റ്സർലൻഡ്-കൊളംബിയ | ജൂലൈ 08 | 01.30 AM



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home