ad
Deshabhimani

print edition അമേരിക്കയും മെക്‌സിക്കോയും നോക്ക‍ൗട്ടിൽ

FIFA 2026 Mexico South Korea

മെക്സിക്കോ- ദക്ഷിണ കൊറിയ മത്സരത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Jun 20, 2026, 03:44 AM | 1 min read

ഗ‍ൗദലഹാര: ലോകകപ്പ് ഫുട്ബോൾ ആതിഥേയരായ അമേരിക്കയും മെക്-സിക്കോയും നോക്കൗട്ടിൽ കടന്നു. പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ ഒരു ഗോളിന്‌ തോൽപ്പിച്ചാണ് മെക്‌സിക്കോ കയറിയത്. അമേരിക്ക ഓസ്ട്രേലിയയെ 2–0ന് കീഴടക്കി. തുടർച്ചയായ രണ്ടാം ജയത്തോടെയാണ്‌ ഇരു ടീമുകളും റ‍ൗണ്ട്‌ ഓഫ്‌ 32ലേക്ക് മുന്നേറിയത്.


ലൂയിസ്‌ റോമോ മെക്‌സിക്കോയുടെ വിജയഗോൾ നേടി. മൂന്ന്‌ പോയിന്റുള്ള കൊറിയ രണ്ടാമതാണ്‌. ഓസ്ട്രേലിയക്കെതിരെ കാമറൂൺ ബർഗസിന്റെ പിഴവുഗോളിൽ മുന്നിലെത്തിയ അമേരിക്കയെ അലെക്-സ് ഫ്രീമാൻ ഉയർത്തി.


ചെക്ക്‌ റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും ഓരോ ഗോളടിച്ച്‌ പിരിഞ്ഞു. ഖത്തറിനെ ആറ്‌ ഗോളിന്‌ തകർത്ത മറ്റൊരു ആതിഥേയ ടീം കാനഡയും ബോസ്‌സിയ ആൻഡ്‌ ഹെർസെഗൊവിനയെ 4–1ന്‌ മടക്കിയ സ്വിറ്റ്‌സർലൻഡും നോക്ക‍ൗട്ടിന്‌ അരികെയെത്തി.


ഗോൾകീപ്പർ കിം സിയുൺ ഗ്യുവിന്റെ പിഴവാണ്‌ മെക്‌സിക്കോയ്‌ക്കെതിരെ കൊറിയക്ക്‌ ക്ഷീണമായത്‌. പന്ത്‌ പിടിച്ചെടുത്തശേഷം സഹതാരം ലീ ഗിഹ്യുക്കിന്റെ മുകളിലേക്ക്‌ വീഴുകയായിരുന്നു. വീഴ്‌ചയിൽ പന്ത്‌ കിമ്മിന്റെ കൈയിൽനിന്ന്‌ വഴുതി. തൊട്ടുമുന്നിൽ നിൽക്കുകയായിരുന്ന റോമോ ഒഴിഞ്ഞ വലയിലേക്ക്‌ പന്ത്‌ അടിച്ചുകയറ്റി.

ഖത്തറിനെതിരെ കാനഡയുടെ ജൊനാതൻ ഡേവിഡ്‌ ഹാട്രിക്‌ നേടി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home