print edition അതിവേഗം അമേരിക്ക

അലെക്‌സ് ഫ്രീമാൻ ഗോള്‍നേടുന്നു
സിയാറ്റിൽ: മെക്‌സിക്കോയ്‌ക്കൊപ്പം നോക്കൗട്ടിലേക്ക് ചുവടുവച്ച് സഹ ആതിഥേയരായ അമേരിക്കയും. ലോകകപ്പ് -ഫുട്‌ബോൾ ഗ്രൂപ്പ് ഡിയിൽ ഓസ്‌ട്രേലിയയെ രണ്ട് ഗോളിന് തോൽപ്പിച്ച അമേരിക്ക തുടർച്ചയായ രണ്ടാംജയത്തോടെയാണ് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്.
പ്രതിരോധക്കാരൻ അലെക്‌സ് ഫ്രീമാൻ അമേരിക്കയ്‌ക്കായി ലക്ഷ്യം കണ്ടു. ഓസ്‌ട്രേലിയൻ പ്രതിരോധക്കാരൻ കാമറൂൺ ബർഗസിന്റെ പിഴവുഗോളിലായിരുന്നു അമേരിക്ക ലീഡ് എടുത്തത്.
തുർക്കിയെ വീഴ്‌ത്തിയതിന്റെ ആത്മവിശ്വാസത്തിലെത്തിയ ഓസ്‌ട്രേലിയക്ക് അമേരിക്കയുടെ അതിവേഗ നീക്കങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പതിനൊന്നാം മിനിറ്റിൽ ഫൊളോരിൻ ബലോഗന്റെ അടി തടുക്കുന്നതിനിടെ ബർഗസിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽകയറി.
ഇടവേളയ്‌ക്ക് പിരിയുന്നതിന് തൊട്ടുമുന്പ് ഫ്രീമാന്റെ ഹെഡർ ലീഡുയർത്തി. സെർജിനോ ഡെസ്‌റ്റിന്റെ ഫ്രീകിക്കിൽ തലവച്ചാണ് ഫ്രീമാൻ വല കുലുക്കിയത്. റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വാർ പരിശോധനയിൽ ഗോൾ അനുവദിക്കുകയായിരുന്നു. അമേരിക്കൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഇരുപത്തൊന്നുകാരൻ.









0 comments