ad
Deshabhimani

പി എന്‍ പണിക്കർക്കൊപ്പമുള്ള സാക്ഷരതാ പ്രവർത്തനം

വായനാനുഭവം പങ്കിട്ട് ആനന്ദവല്ലി

vaayanadinaachaaranam

ആനന്ദവല്ലി കുരുവിനാല്‍ സെന്റ്‌ മൈക്കിള്‍സ് എല്‍പി സ്‌കൂളിലെ കുട്ടികളോട് പി എന്‍ പണിക്കരോടൊപ്പമുള്ള 
സ്മരണകള്‍ പങ്കുവയ്ക്കുന്നു

വെബ് ഡെസ്ക്

Published on Jun 20, 2026, 04:04 AM | 1 min read

പാലാ പി എന്‍ പണിക്കരോടൊപ്പം സാക്ഷരതാ ​പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ സ്‌മരണകള്‍ കുട്ടികളോടൊപ്പം പങ്കിട്ട് കെ എന്‍ ആനന്ദവല്ലി. കുരുവിനാല്‍ സെന്റ് മൈക്കിള്‍സ് എല്‍പി സ്‌കൂളില്‍ വായനദിനാചാരണം ഉദ്ഘാടനം ചെയ്തപ്പോഴാണ് മുന്‍ അങ്കണവാടി അധ്യാപകയായിരുന്ന ആണ്ടൂര്‍ സ്വദേശിനി ശരണ്യാ നിവാസില്‍ ആനന്ദവല്ലി പി എന്‍ പണിക്കർക്കൊപ്പമുള്ള പ്രവര്‍ത്തനാനുഭവങ്ങൾ പങ്കുവച്ചത്. കോട്ടയത്ത് പി എന്‍ പണിക്കരുടെ നേതൃത്വത്തില്‍ സാക്ഷരതാ പ്രവര്‍ത്തനം നടത്തിയപ്പോഴാണ് ഇവർ പങ്കാളിയായത്. 1985ല്‍ വയോജനങ്ങള്‍ക്കുള്ള സാക്ഷരതാ ക്ലാസുകളില്‍ അധ്യാപികയായി ആനന്ദവല്ലി അക്ഷരം പഠിപ്പിക്കുമ്പോള്‍ പി എന്‍ പണിക്കരും ഇവര്‍ക്ക് പ്രചോദനമായി എത്തി. പുസ്‌തകങ്ങളുമായി കോട്ടയം നഗരത്തിലെ ചില ​വീടുകളില്‍ പണിക്കര്‍ പോകുമ്പോള്‍ ആനന്ദവല്ലി ഉള്‍പ്പടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. അന്ന് വീടുകള്‍ കയറിയിറങ്ങി ​വയോജനങ്ങള്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ നല്‍കിയായിരുന്നു അദേഹത്തിന്റെ ​പ്രവര്‍ത്തനം. മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കര ഈസ്റ്റ് ​അങ്കണവാടിയില്‍ 39 വര്‍ഷം അധ്യാപികയായിരുന്നു ആനന്ദവല്ലി. സാക്ഷരത ​പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കുമായി പി എന്‍ പണിക്കരുടെ ​നേതൃത്വത്തില്‍ പുറത്തിറക്കിയ കാന്‍ഫെഡ് ന്യൂസ് എന്ന പത്രം തപാല്‍ വഴി ​മൂന്നു വര്‍ഷത്തോളം ആനന്ദവല്ലിക്ക് ലഭിച്ചിരുന്നു. സ്‌കൂള്‍ ​പ്രഥമാധ്യാപിക ജോബി ജെ കല്ലാറ്, അധ്യാപകരായ ജെയ്‌സമ്മ അബ്രാഹം, ജോയ്‌സ് ജോസഫ്, നിഖില്‍ ടൈറ്റസ്, ആദിത്യ ഹരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home