സ്വീഡിഷ് സ്ട്രൈക്കിൽ തകർന്ന് ടുണീഷ്യ; അഞ്ച് ഗോളുകളുടെ തകർപ്പൻ ജയം

Photo:FIFA
ന്യൂയോർക്ക് : ലോകകപ്പിൽ ഗ്രൂപ്പ് എഫ് മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി സ്വീഡൻ തകർപ്പൻ വിജയം നേടി. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി മത്സരത്തിൽ തിളങ്ങി. മത്സരത്തിന്റെ തുടക്കം മുതൽ സ്വിഡന്റെ മുന്നേറ്റമാണ് കണ്ടത്. അഞ്ചാം മിനിറ്റിൽ വിക്ടർ ഗ്യോകെരെസ് ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ട് മിനിറ്റിനുശേഷം യാസിൻ അയാരിയിലൂടെ സ്വിഡൻ ലീഡെടുത്തു. തുടർന്ന് 30-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്കിലൂടെ സ്വിഡൻ ലീഡുയർത്തി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 43-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി ടുണീഷ്യ കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കുമ്പോൾ സ്വിഡൻ 2-1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലും സ്വീഡന്റെ ആധിപത്യം തന്നെയായിരുന്നു കണ്ടത്. 59-ാം മിനിറ്റിൽ സ്വിഡൻ വീണ്ടും ഗോൾ നേടി. തുടർന്ന് അവസാന മിനിറ്റുകളിൽ രണ്ട് ഗോളുകൾ കൂടി നേടിയ സ്വിഡൻ 5-1 എന്ന സ്കോറോടെ വിജയം ഉറപ്പിച്ചു. 84-ാം മിനിറ്റിൽ മാസ് സെൻ ഗോൾ നേടിയതോടെ ടുണീഷ്യയുടെ പരാജയം പൂർണമായി. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് സ്വീഡൻ കാഴ്ചവെച്ചത്.










0 comments