യുഎഇയെയും ഖത്തറിനെയും ലക്ഷ്യമിട്ട് വ്യാജ പ്രചാരണം; അപലപിച്ച് അറബ് പാർലമെന്റ്

ദുബായ് : യുഎഇയെയും ഖത്തറിനെയും ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അപലപിച്ച് അറബ് പാർലമെന്റ്. മേഖലയിൽ ഈ രാജ്യങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇത്തരം പ്രചാരണങ്ങളെന്ന് അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമാഹി വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങളുടെ പ്രചാരണം അറബ് മേഖലയിലെ ജനങ്ങളുടെ താൽപര്യങ്ങൾക്ക് അനുകൂലമല്ല. സഹകരണവും ഐക്യവും ആവശ്യമായ സമയത്ത് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ യുഎഇയും ഖത്തറും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രതിസന്ധികൾ മറികടക്കാൻ നിരവധി നയതന്ത്ര ശ്രമങ്ങൾക്ക് ഈ രാജ്യങ്ങൾ പിന്തുണ നൽകിയിട്ടുണ്ട്. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുകയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ ഒഴിവാക്കുകയും ചെയ്യുന്നത് മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള അടിസ്ഥാന തത്വങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments