ഒമാൻ തീരത്ത് ഇന്ത്യൻ പായ്‌ക്കപ്പൽ മുങ്ങി: 14 പേരെ രക്ഷപ്പെടുത്തി

രക്ഷപെടുത്തിയ തൊഴിലാളികൾ. photo" indian embassy
മസ്‌കത്ത് : ഒമാൻ തീരത്ത് മുങ്ങിയ പായ്‌ക്കപ്പലിൽനിന്ന് 14 ഇന്ത്യൻ ജീവനക്കാരെ രക്ഷിച്ചതായി അധികൃതർ. അപകടത്തിൽപ്പെട്ട എംഎസ്‌വി വിരാട്–1 എന്ന ഇന്ത്യൻ പതാക വഹിച്ച കപ്പലിലുള്ള എല്ലാവരെയും ഇന്ത്യ–യുഎസ് നാവികസേനകള്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഞായര്‍ പുലർച്ചെയാണ് ഒമാന്റെ കിഴക്കൻ തീരത്ത് റാസ് അൽ ഹാദിൽനിന്ന് 80 നോട്ടിക്കൽ മൈൽ അകലെ കപ്പൽ മുങ്ങിയത്. മുംബൈയിലേക്ക് പോകുകയായിരുന്ന എംവി ജബൽ അലി–9 കപ്പലിലേക്ക് ഉടന്‍ സന്ദേശമെത്തി. ഇൗ കപ്പലിൽനിന്നുള്ള സന്ദേശമനുസരിച്ച് യുഎസ് നാവികസേനയും ഇന്ത്യൻ സേനയും ചേര്‍ന്ന് രക്ഷാപ്രവർത്തനം തുടങ്ങി. യുഎസ് നാവികസേനയുടെ പി 8 സമുദ്രനിരീക്ഷണ വിമാനത്തിൽ കപ്പലിലെ ജീവനക്കാരെ എംവി ജബൽ അലിയിലെത്തിച്ചു. ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ട്. കപ്പൽ മുങ്ങാനുണ്ടായ കാരണം വ്യക്തമല്ല.










0 comments