കെഡിഎൻഎ കുവൈത്ത് വുമൺസ് ഫോറത്തിന് പുതിയ ഭാരവാഹികൾ

രജിത തുളസീധരൻ, ഷഫാന ഷമീർ, സക്കീന അഷറഫ്
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈത്തിന്റെ 2026-27 കാലയളവിലേക്കുള്ള വുമൺസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
കെഡിഎൻഎ പ്രസിഡന്റ് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ അധ്യക്ഷയായി. കെഡിഎൻഎ ജനറൽ സെക്രട്ടറി ശ്യാം പ്രസാദും അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്തും സംസാരിച്ചു. 2024-25 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് വുമൺസ് ഫോറം ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത്ത് അവതരിപ്പിച്ചു. കെഡിഎൻഎ കേന്ദ്ര കമ്മിറ്റി അംഗം പ്രത്യുമ്നൻ തിരഞ്ഞെടുപ്പ് നിരീക്ഷകനായി പുതിയ കമ്മിറ്റി രൂപീകരണ നടപടികൾക്ക് നേതൃത്വം നൽകി.
ഭാരവാഹികളായി രജിത തുളസീധരൻ (പ്രസിഡന്റ്), റെമി ജമാൽ (വൈസ് പ്രസിഡന്റ്), ഷഫാന ഷമീർ (ജനറൽ സെക്രട്ടറി), ജയലളിത കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), സക്കീന അഷറഫ് (ട്രഷറർ), ദില്ലാര ധർമ്മരാജ് (ആർട്സ് സെക്രട്ടറി), സൗദ ഇബ്രാഹിം (ചാരിറ്റി ആൻഡ് വെൽഫെയർ സെക്രട്ടറി), ലസിത ജയപ്രകാശ് (മെമ്പർഷിപ്പ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ലീന റഹ്മാൻ, സന്ധ്യ ഷിജിത്ത്, സാജിത നസീർ, ആഷിഖ ഫിറോസ്, ജുനൈദ അബ്ദുൾ റൗഫ്, അനു സുൽഫി, സ്വപ്ന സന്തോഷ്, ചിന്നു ശ്യാം, സൽമ മുഹമ്മദ്, റാഫിയ അനസ്, സ്വാതി അനുദീപ്, അഫ്സാ നണന ഷാഫി, ഡോ. ജസ്‌ലി സഫീർ, ബിനീത ടോം, ധന്യ വിനോദ്, ഫ്ലോറിസ അസ്ലം, സഫിയ ബഷീർ, ഖമറുന്നിസ സക്കീർ എന്നിവർ കേന്ദ്ര കമ്മിറ്റി പ്രതിനിധികളായും തിരഞ്ഞെടുക്കപ്പെട്ടു.









0 comments