ad
Deshabhimani

ഫിസിക്കൽ എഡ്യൂക്കേഷനിൽ യുജി, പിജി

physical education

തിരുവനന്തപുരം കാര്യവട്ടത്ത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യുടെ കീഴിലുള്ള ലക്ഷ്മിഭായ് നാഷനൽ ഫിസിക്കൽ എഡ്യൂക്കേഷനിലെ (LNCPE) രണ്ടു പ്രോഗ്രാമിന്‌ അപേക്ഷ ക്ഷണിച്ചു. കേരള സർവകശാലയുമായി അഫിലിയേറ്റ് ചെയ്താണ് പ്രോഗ്രാമുകൾ. ജൂൺ 22 വൈകിട്ട് ആറുവരെ ഓൺലെനിൽ അപേക്ഷിക്കാം. 1000 രൂപയാണ് അപേക്ഷാ ഫീസ്. തിരുവനന്തപുരം, ഗ്വാളിയർ, ഗുവാഹത്തി എന്നിവിടങ്ങളിൽ പ്രവേശന പരീക്ഷയെഴുതാം.


​ബാച്ചിലർ ഓഫ് ഫിസിക്കൽ 
എഡ്യൂക്കേഷൻ (ബിപിഎഡ്)


​നാലുവർഷ പ്രോഗ്രാമാണ്. 70 സീറ്റുകൾ ( 28 സീറ്റുകൾ പെൺകുട്ടികൾക്ക്). 45 ശതമാനം മാർക്കോടെ പ്ലസ് ടു / തത്തുല്യ യോഗ്യത വേണം. പട്ടികജാതി/വർഗ, പിന്നാക്ക വിഭാഗക്കാർക്ക് മാർക്കിളവുണ്ട്. 2026 ജൂൺ ഒന്നിന് 23 വയസ്സിൽ കവിയാൻ പാടില്ല. പട്ടിക വിഭാഗക്കാർക്ക് 25 വയസ്സുവരെയാകാം. അപേക്ഷാ ഫീസ് 1000 രൂപയാണ്. വിജയകരമായി പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് ഹൈസ്കൂൾ കായിക അധ്യാപകർ, സ്പോർട്സ് കോച്ച്, ഹെൽത്ത് / സ്പോർട്സ് ക്ലബ് പരിശീലകർ, സ്പോർട്സ് ജേർണലിസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാം. ജൂലൈ ഒന്പതുമുതൽ 11 വരെ പരീക്ഷ നടക്കും. 100 മാർക്ക് പരീക്ഷയാണ്. എഴുത്തു പരീക്ഷ (50 മാർക്ക്), ഫിറ്റ്നസ് ടെസ്റ്റ് (30), ഏതെങ്കിലും സ്പോർട്സിനത്തിലെ പ്രാവീണ്യ ടെസ്റ്റ് (10) എന്നിവ അടങ്ങിയതാണ് പരീക്ഷ.


​മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (എംപിഇഎസ്)


​രണ്ടു വർഷ പ്രോഗ്രാമാണ്. 25 സീറ്റുണ്ട്. 50 ശതമാനം മാർക്കോടെ ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദമുള്ളവർക്ക് (ബിപിഇഎസ് /ബിപിഇ/ /ബിഎസ്‌സി (പിഇ ) /ബിപിഎഡ്) അപേക്ഷിക്കാം. മികച്ച കായിക താരങ്ങൾക്കും പട്ടിക വിഭാഗങ്ങൾക്കും മാർക്കിളവുണ്ട്. 2026 ജൂലൈ ഒന്നിന് 28 വയസ്സ് കവിയരുത്. ജൂലൈ 13, 14ന് പരീക്ഷ നടക്കും. നൂറുമാർക്കിന്റെ പരീക്ഷ കൂടാതെ 30 മാർക്കിന്റെ കായികക്ഷമത പരീക്ഷയുമുണ്ട്. കായിക മേഖലയിലെ നേട്ടങ്ങൾക്ക് 20 മാർക്കുമുണ്ട്. ഫിസിക്കൽ എഡ്യൂക്കേഷൻ മേഖലയിൽ കോളേജ് അധ്യാപനത്തിന് സഹായിക്കുന്ന പ്രോഗ്രാമാണിത്. വിവരങ്ങൾക്ക്‌: www.lncpe.ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home