ad
Deshabhimani

ഫൈൻ ആർട്സിൽ ബിരുദം: ഇപ്പോൾ അപേക്ഷിക്കാം

fine arts students
avatar
ഡോ. രാജേഷ്‌ ബാബു കെ ആർ

Published on Jun 17, 2026, 12:43 PM | 2 min read

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഫൈൻ ആർട്സ് കോളേജുകളിൽ ചിത്രകല, ശിൽപ്പകല, അപ്ലൈഡ്‌ ആർട്സ്‌ എന്നിവയിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (BFA) ബിരുദ കോഴ്‌സുകൾക്ക്‌ അപേക്ഷിക്കാം. ക്ലാസുകൾ ജൂലൈ 31ന്‌ ആരംഭിക്കും. എഴുത്തുപരീക്ഷയുടെയും പ്രായോഗികപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഓൺലൈനായി ജൂലൈ എട്ടുവരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷ 12ന്‌ നടക്കും. രണ്ടുമണിക്കൂറാണ് പരീക്ഷാസമയം. റാങ്ക്‌ ലിസ്റ്റ്‌ 21ന്‌ പ്രസിദ്ധീകരിക്കും. 30നകം കോളേജുകളിൽ പ്രവേശനം നേടണം.


​കോഴ്‌സുകളും കോളേജുകളും


​കോളേജ് ഓഫ് ഫൈൻ ആർട്സ്, തിരുവനന്തപുരം: ചിത്രകല, ശിൽപ്പകല, അപ്ലൈഡ്‌ ആർട്സ്‌ എന്നിവയിലാണ് സ്‌പെഷ്യലൈസേഷൻ. കോഴ്‌സുകൾ കേരള യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ആകെ സീറ്റ് 50.


രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ്, മാവേലിക്കര: ചിത്രകല, ശിൽപ്പകല, അപ്ലൈഡ്‌ ആർട്സ്‌ എന്നിവയിലാണ് സ്‌പെഷ്യലൈസേഷൻ. കോഴ്‌സുകൾ കേരള യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ആകെ സീറ്റ് 50.


കോളേജ് ഓഫ് ഫൈൻ ആർട്സ്, തൃശൂർ: ചിത്രകല, ശിൽപ്പകല, അപ്ലൈഡ്‌ ആർട്‌സ്‌, കലാചരിത്രവും ദൃശ്യപഠനങ്ങളും എന്നിവയിലാണ് സ്‌പെഷ്യലൈസേഷൻ. കോഴ്‌സുകൾ കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ആകെ സീറ്റ് 57. ഏഴ്‌ സീറ്റ്– കലാചരിത്രവും ദൃശ്യപഠനങ്ങളും.


​​യോഗ്യത


​പന്ത്രണ്ടാം ക്ലാസ് പരീക്ഷ അല്ലെങ്കിൽ തത്തുല്യപരീക്ഷ പാസായിരിക്കണം. കോഴ്‌സിന്റെ കാലാവധി നാലുവർഷമാണ്. ഒന്നാംവർഷം എല്ലാവർക്കും പൊതു സിലബസാണ്. രണ്ടാംവർഷംമുതൽ ഓരോ മേഖലയിലുമുള്ള സ്‌പെഷ്യലൈസേഷനാണ്. ഒന്നാംവർഷ യൂണിവേഴ്സിറ്റി പരീക്ഷയിൽ നേടുന്ന മാർക്കിന്റെയും വിദ്യാർഥികൾ നൽകുന്ന ഓപ്ഷന്റെയും അടിസ്ഥാനത്തിൽ 1:2:3 (ചിത്രകല, ശിൽപ്പകല, അപ്ലൈഡ്‌ ആർട്സ്‌) എന്ന അനുപാതത്തിലാണ് രണ്ടാംവർഷം സ്‌പെഷ്യലൈസേഷൻ അനുവദിക്കുന്നത്.


2025 ഡിസംബർ 31ന്‌ 17 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. ഒന്നും നാലും വർഷ പരീക്ഷകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിവേഴ്സിറ്റികളാണ് നടത്തുന്നത്. രണ്ടും മൂന്നും വർഷ പരീക്ഷകൾ അതത്‌ കോളേജും.


​സീറ്റ് സംവരണം


​ആകെ സീറ്റിന്റെ 50 ശതമാനം സംസ്ഥാനതലത്തിൽ തയ്യാറാക്കുന്ന മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്നവർക്കായി 30 ശതമാനം സീറ്റുകളും. 10 ശതമാനം സീറ്റുകൾ എസ്‌സി, എസ്‌ടി വിഭാഗത്തിനായി മാറ്റിവച്ചിട്ടുണ്ട്. ഭിന്നശേഷിവിഭാഗക്കാർ, എക്സ് സർവീസ്‌മെൻകാരുടെ മക്കൾ, ട്രാൻസ്‌ജെൻഡർ, മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർ എന്നിവർക്ക് സംവരണം ഉണ്ടായിരിക്കും. വിവരങ്ങൾക്ക്‌: www.dtekearla. gov.in, www.admi ssion.dtekerala. gov.in ഫോൺ: തിരുവനന്തപുരം– 91 471 2322028, മാവേലിക്കര – 91479 2341199, തൃശൂർ– 91 487 2323060.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home