'എന്ത് ചതിയാ ഈ കാണിക്കുന്നേ'; പ്രിയദർശിനി പദ്ധതി യാത്രയ്ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന 'പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി' ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. പരിപാടിയോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ പായസവിതരണം സംഘടിപ്പിച്ചിരുന്നു.
ഉദ്ഘാടനത്തിന് ശേഷം ബസിനകത്ത് യാത്രക്കാർക്കും അണികൾക്കുമായി പായസം വിതരണം ചെയ്യുന്നതിനിടെ ഉണ്ടായ കനത്ത തിരക്കിലും ബഹളത്തിലുമാണ് ചൂടുള്ള പായസം മന്ത്രിയുടെ തലയിലേക്ക് വീണത്.
കൊട്ടാരക്കരയിലേക്ക് സർവ്വീസ് നടത്തുന്ന ബസിൽ മന്ത്രി ആദ്യ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു കോൺഗ്രസ് നേതാക്കളുടെ കയ്യിൽ നിന്ന് ബിന്ദു കൃഷ്ണയുടെ തലയിലും ദേഹത്തും പായസം വീണത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ചേർന്നാണ് മന്ത്രിയുടെ മുഖവും തലയും തുടച്ച് വൃത്തിയാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.










0 comments