ad
Deshabhimani

ജോർജുകുട്ടിയും കുടുംബവും ഒടിടിയിലേക്ക്; 'ദൃശ്യം 3' ഡിജിറ്റൽ സ്ട്രീമിങ് തീയതി പുറത്ത്, എവിടെ കാണാം

drishyam 3

ദൃശ്യം 3 സിനിമയുടെ പോസ്റ്റർ |Photo:Social Media

വെബ് ഡെസ്ക്

Published on Jun 15, 2026, 12:21 PM | 1 min read

തിരുവനന്തപുരം : ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ദൃശ്യം 3' തിയേറ്ററുകളിൽ വൻ വിജയം കുറിച്ച് മുന്നേറുകയാണ്. ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുന്ന ചിത്രം, ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. കേരളത്തിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന അഞ്ചാമത്തെ ചിത്രമായി മാറിയ 'ദൃശ്യം 3', വെറും ഏഴ് ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. 'എമ്പുരാൻ', 'തുടരും' എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ കരിയറിലെ മൂന്നാമത്തെ 200 കോടി ചിത്രമാണിത്.


ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 18 മുതൽ ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ആഗോള തിയേറ്ററിക്കൽ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസാണ് സ്വന്തമാക്കിയത്. ഏകദേശം 350 കോടി രൂപയുടെ പ്രീ-ബിസിനസ് ഡീലാണ് നടന്നതെന്നാണ് സൂചന. ബോളിവുഡിലെ പെൻ സ്റ്റുഡിയോസും നിർമാണത്തിൽ പങ്കാളിയാണ്.


ചിത്രം ഇതിനകം 330 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയതായി നടൻ മോഹൻലാൽ അറിയിച്ചു. ബോക്സ് ഓഫീസ് കളക്ഷന് പുറമെ ഒടിടി സാറ്റലൈറ്റ് ബിസിനസ് എന്നിവ ഉൾപ്പെടെയുള്ള വരുമാനമാണിത്. മെയ് 21ന് പുറത്തിറങ്ങിയ ചിത്രം 30 ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. റിലീസ് ചെയ്ത് വെറും 3 ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി നേടിയിരുന്നു. വെറും 58 മണിക്കൂർ കൊണ്ടാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്


മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദീഖ്, കലാഭവൻ ഷാജോൺ, വീണ നന്ദകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിനായക് വിഎസ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിൽ ജോൺസൺ ആണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home