ad
Deshabhimani

വീണ്ടും ഷി​ഗല്ല മരണം; മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരൻ മരിച്ചു

Kozhikkode Medical College
വെബ് ഡെസ്ക്

Published on Jun 15, 2026, 11:24 AM | 1 min read

കോഴിക്കോട്: ഷി​ഗല്ല രോ​ഗബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പനിയെയും വയറിളക്കത്തെയും തുടർന്ന് ഈ മാസം 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ആ​ദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു കുട്ടിയെ ചികിത്സിച്ചത്. അസുഖം മൂർഛിച്ചതോടെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഷി​ഗല്ല ബാധിച്ച് ഈ വർഷത്തെ നാലാമത്തെ മരണമാണിത്.


സംസ്ഥാനത്ത്‌ 135 ഷിഗല്ല കേസുകളാണ്‌ ഇതിനകം റിപ്പോർട്ട്‌ ചെയ്‌തത്‌. കൂടുതൽ ഷിഗല്ല ബാധിതർ കോഴിക്കോടാണ്‌– 68 പേർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home