ad
Deshabhimani

കല കുവൈത്ത് ആരോഗ്യ സെമിനാർ

kala kuwait seminar
വെബ് ഡെസ്ക്

Published on Jun 15, 2026, 11:16 AM | 1 min read

കുവൈത്ത് സിറ്റി : കല കുവൈത്ത് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ഡോ. അനില ആൽബർട്ട് ഉദ്ഘാടനംചെയ്തു. കല കുവൈത്ത് പ്രസിഡന്റ് അൻസാരി അധ്യക്ഷനായി. ‘യാത്ര ആരോഗ്യവും പൊതുജനാരോഗ്യവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ട്രാവൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസറായ ഡോ. ജുബിന ബെൻസി അന്തൂരത്തൊടി സംസാരിച്ചു.


​യാത്രയുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാകരുതലുകൾ, രോഗപ്രതിരോധ മാർഗങ്ങൾ, പൊതുജനാരോഗ്യ ബോധവൽക്കരണത്തിന്റെ പ്രാധാന്യം, യാത്രയ്‌ക്കിടെ പാലിക്കേണ്ട ആരോഗ്യ നിർദേശങ്ങൾ എന്നിവയെക്കുറിച്ച് ഡോ. ജുബിന വിശദീകരിച്ചു. സമയോചിതമായി സിപിആർ നൽകി പ്രവാസിയുടെ ജീവൻ രക്ഷിച്ച കല കുവൈത്ത് അംഗം അജിത ശിവരാമനെ ആദരിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും കായിക വിഭാഗം സെക്രട്ടറി നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home