ad
Deshabhimani

print edition വൊസീന്യ 
ഫിഫ ടീമിൽ

FIFA TEAM
വെബ് ഡെസ്ക്

Published on Jul 24, 2026, 01:04 AM | 1 min read

ന്യൂയോർക്ക്‌: ലോകകപ്പ്‌ ഫുട്ബാളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത കേപ്‌ വെർദെ ഗോൾകീപ്പർ വൊസീന്യയെ ഉൾപ്പെടുത്തി ഫിഫയുടെ ഡ്രീം ഇലവൻ. നവാഗതരായ കേപ്‌ വെർദെയെ നോക്ക‍ൗട്ടിലെത്തിച്ചത്‌ നാൽപ്പതുകാരനായ വൊസീന്യയുടെ മികവായിരുന്നു. സ്‌പെയ്‌നിനെ ആദ്യ കളിയിൽ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടാൻ കേപ്‌ വെർദെയ്‌ക്ക്‌ കഴിഞ്ഞു. ലയണൽ മെസിയുടെ അർജന്റീനയോട്‌ കടുത്ത പോരാട്ടത്തിൽ കീഴടങ്ങിയായിരുന്നു മടക്കം.


ലോകകപ്പിലെ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട സ്‌പെയ്‌നിന്റെ ഉനായ്‌ സിമോണിനെ മറികടന്നാണ്‌ വൊസ‍ീന്യ ഇടംപിടിച്ചത്‌. 39.6 ശതമാനം വോട്ടാണ്‌ ലഭിച്ചത്‌. ചാന്പ്യൻമാരായ സ്‌പെയ്‌നിൽനിന്ന്‌ മൂന്ന്‌ കളിക്കാർ ഇടംപിടിച്ചു. ക്യാപ്‌റ്റൻ റോഡ്രി, പ്രതിരോധക്കാരായ പെഡ്രോ പോറോ, മാർക്‌ കുകുറെല്ല എന്നിവരാണ്‌ ടീമിൽ ഉൾപ്പെട്ടത്‌. ഫ്രാൻസിൽനിന്ന്‌ ദയോത്‌ ഉപമെകാനോ, മിക്കേൽ ഒലീസെ, കിലിയൻ എംബാപ്പെ എന്നിവരും ടീമിലുണ്ട്‌. സൂപ്പർ താരം മെസിയും പ്രതിരോധക്കാരൻ ലിസാൻഡ്രോ മാർട്ടിൻെസും റണ്ണറപ്പായ അർജന്റീനയിൽനിന്നുണ്ട്‌. നോർവെ മുന്നേറ്റക്കാരൻ എർലിങ്‌ ഹാലണ്ടുംഉൾപ്പെട്ടു.



ഫിഫ ഡ്രീം ഇലവൻ ടീം


ഗോൾകീപ്പർ: വൊസീന്യ 
(കേപ്‌ വെർദെ)


പ്രതിരോധം: പെഡ്രോ പോറോ, മാർക്‌ കുകുറെല്ല (സ്‌പെയ്‌ൻ), ലിസാൻഡ്രോ മാർട്ടിനെസ്‌ (അർജന്റീന), ദയോത്‌ ഉപമെകാനോ (ഫ്രാൻസ്‌)


മധ്യനിര: റോഡ്രി (സ്‌പെയ്‌ൻ), മിക്കേൽ ഒലീസെ (ഫ്രാൻസ്‌), ജൂഡ് ബെല്ലിങ്‌ഹാം (ഇംഗ്ലണ്ട്‌)


മുന്നേറ്റം: ലയണൽ മെസി (അർജന്റീന), എർലിങ്‌ ഹാലണ്ട്‌ (നോർവെ), കിലിയൻ എംബാപ്പെ (ഫ്രാൻസ്‌).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home