Deshabhimani

ഉമിച്ചിയിൽ നാടകോത്സവത്തിന് 
തിരശീല ഉയർന്നു

മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള സ്മാരക വായനശാല ആൻഡ്‌  ഗ്രന്ഥാലയത്തിന്റെ രണ്ടാമത്‌ ഭരത്‌ മുരളി സ്‌മാരക  നാടകോത്സവം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 17, 2026, 03:00 AM | 1 min read

മടിക്കൈ മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള സ്മാരക വായനശാല ആൻഡ്‌ ഗ്രന്ഥാലയത്തിന്റെ രണ്ടാമത്‌ ഭരത്‌ മുരളി സ്‌മാരക നാടകോത്സവത്തിന് തിരി തെളിഞ്ഞു. വർണശബളമായ വിളംബര ഘോഷയാത്രയോടെയാണ്‌ പരിപാടിക്ക്‌ തുടക്കമായത്‌. വി വി രാഘവൻ സ്‌മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ ടി വി ബാലൻ നാടക ദീപം തെളിയിച്ചു. ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബാലസംഘം, എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജെൻസി സംഗമവും സംഘടിപ്പിച്ചു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ എ വി ബാലകൃഷ്ണൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം വി രതീഷ്, കാർത്തിക്, പി വിജയൻ, കെ എം ഷാജി, സുസ്മിത ചാക്കോ, വി മുകേഷ്, സി സതീഷ്ചന്ദ്രൻ, എ വി രാജൻ, എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ വിനോദ് ഉമിച്ചി സ്വാഗതവും അഭിഷേക് നന്ദിയും പറഞ്ഞു. തിങ്കളാഴ്‌ച കടയ്‌ക്കാവൂർ എസ്‌ എസ്‌ നടനസഭയുടെ ഇ‍ൗശ്വരന്റെ തിരക്കഥ നാടകം അരങ്ങേറി. ചൊവ്വാഴ്‌ച ചങ്ങനാശേരി അണിയറയുടെ ‘തിര’ നാടകം അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home