നെൽകൃഷി വിളവെടുത്തു

അമ്പങ്ങാട് പനയാൽ സർവീസ് സഹകരണ ബേങ്ക് കൃഷിയിറക്കിയ നെൽപാടങ്ങളിലെ വിളവെടുപ്പ് ബേങ്ക് പ്രസിഡൻ്റ് പി മണിമോഹനൻ ഉദ്ഘാടനംചെയ്തു. പള്ളിക്കര, കീക്കാനം എന്നിവിടങ്ങളിൽ 25 ഏക്കറിലധികം സ്ഥലത്താണ് നെൽകൃഷി ചെയ്തത്. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാപ്പിലങ്ങാട് അധ്യക്ഷനായി. ഡയറക്ടർമാർ, ജീവനക്കാർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി ശാന്ത സ്വാഗതവും അസി. സെക്രട്ടറി ഹരിദാസ് നന്ദിയും പറഞ്ഞു.








0 comments