Deshabhimani

പട്ടികവർഗ ഊരുകളിൽ സൗജന്യ കുടിവെള്ള കണക്ഷൻ വിഛേദിക്കുന്നു

പത്തുംമൂല പട്ടികവർഗ ഊരുകളിൽ ജൽജീവൻ മിഷന്റെ കുടിവെള്ള കണക്ഷൻ വിഛേദിച്ച നിലയിൽ
വെബ് ഡെസ്ക്

Published on Nov 17, 2026, 03:00 AM | 1 min read

മടിക്കൈ സൗജന്യമെന്ന് പറഞ്ഞ് സ്ഥാപിച്ച കുടിവെള്ള കണക്ഷനുകൾക്ക് പണം ആവശ്യപ്പെട്ട് പട്ടികവർഗ ഊരുനിവാസികളുടെ കണക്ഷനുകൾ കട്ട് ചെയ്യുന്നതായി പരാതി. ജൽ ജീവൻ മിഷന്റെ ഭാഗമായി മടിക്കൈ പഞ്ചായത്തിലെ കാരാക്കോട് - പട്ടത്തുംമൂല പട്ടികവർഗ ഊരുകളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാണ് എല്ലാ ഊരുനിവാസികൾക്കും കണക്ഷനുകൾ നൽകിയത്. പൈപ്പിടുമ്പോൾതന്നെ എഎവൈ, -ബിപിഎൽ കാർഡുള്ളവർക്ക് തികച്ചും സൗജന്യമാണെന്ന് പറഞ്ഞാണ് എല്ലാവർക്കും കുടിവെള്ള കണക്ഷൻ നൽകിയത്. അത് വിശ്വസിച്ചാണ് ഊരുനിവാസികളെല്ലാം കണക്ഷൻ എടുക്കാൻ തയ്യാറായത്. ഒരു മാസം 15,000 ലിറ്റർ വെള്ളം ഒരു കുടുംബത്തിന് സൗജന്യമായി ലഭിക്കുമെന്നും, അതിൽ കൂടുതൽ വെള്ളം എടുത്താൽ മാത്രമേ പണം ഈടാക്കൂ എന്നുമാണ് പറഞ്ഞത്. എല്ലാ വർഷവും കുടിവെള്ള കണക്ഷൻ പുതുക്കണമെന്നും പറഞ്ഞിരുന്നു. കുടിവെള്ളം ലഭിച്ചതിന് ശേഷം ഊരുനിവാസികൾ എല്ലാ വർഷവും കണക്ഷൻ പുതുക്കുന്നുമുണ്ട്. പിന്നീട് മീറ്റർ റീഡിങ്ങിന് വന്നയാൾ പണം അടയ്ക്കണമെന്നും, അല്ലാത്തപക്ഷം കുടിവെള്ള കണക്ഷൻ കട്ട് ചെയ്യുമെന്നും പറയാൻ തുടങ്ങിയതായി നാട്ടുകാർ പറയുന്നു. പട്ടത്തുംമൂല പട്ടികവർഗ ഊരുകളിലെ മുള്ളി അമ്മ, ജയൻ, ബിനു, ജയരാമൻ എന്നിവരുടെ കുടിവെള്ള കണക്ഷൻ ഇതിനകം കട്ട് ചെയ്തു. എഎവൈ,- ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് മാത്രമല്ല, മറ്റുള്ളവർക്കും കുടിവെള്ള കണക്ഷൻ കൊടുത്തിട്ടുണ്ട്. അവർ കണക്ഷൻ പുതുക്കുന്നുമില്ല, അവരുടെ കണക്ഷൻ കട്ട് ചെയ്യുന്നുമില്ല. പുതുക്കാത്തവരുടെ കണക്ഷൻ കട്ട് ചെയ്യാതെ, പുതുക്കുന്ന പട്ടികവർഗക്കാരുടെ കുടിവെള്ള കണക്ഷൻ മാത്രം കട്ട് ചെയ്യുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ഊരുനിവാസികൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

aiks 36th conference

01

print edition മിനിമം താങ്ങുവില ഉറപ്പുവരുത്താൻ ദേശീയപ്രക്ഷോഭം
Teegala Sagar

02

print edition തെലങ്കാന സർക്കാർ കർഷകരെ ദ്രോഹിക്കുന്നു
deshabhimani section

Recommended

Deshabhimani
Home