Deshabhimani

print edition മിനിമം താങ്ങുവില ഉറപ്പുവരുത്താൻ ദേശീയപ്രക്ഷോഭം

aiks 36th conference

കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ സംസാരിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Nov 17, 2026, 03:06 AM | 1 min read

മല്ല റെഡ്ഡി നഗർ (നൽഗൊണ്ട): സ്വാമിനാഥൻ കമീഷൻ ശുപാർശചെയ്‌ത, സമഗ്രമായ കൃഷിച്ചെലവിനേക്കാൾ (സി–2) 50 ശതമാനം അധികമെന്ന നിലയിൽ മിനിമം താങ്ങുവില എല്ലാ കാർഷിക വിളകൾക്കും ഉറപ്പുവരുത്തിയുള്ള നിയമം കേന്ദ്രസർക്കാർ എത്രയും വേഗം കൊണ്ടുവരണമെന്ന്‌ കിസാൻസഭ അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. അമ്രാ റാം അവതരിപ്പിച്ച പ്രമേയത്തെ പരേഷ്‌ പാൽ പിന്തുണച്ചു.


കർഷകരുടെ ഉൽപ്പാദനച്ചെലവ്‌ സമഗ്രമായും ശാസ്‌ത്രീയമായും കണക്കാക്കണം. സംഭരണം നിയമപരമായി ‍ഉറപ്പുവരുത്തണം. കൃഷിച്ചെലവിൽ പ്രാദേശികാടിസ്ഥാനത്തിൽ വരുന്ന വ്യത്യാസങ്ങൾ പരിഗണിച്ച്‌ ആവശ്യമായ പരിഗണനകൾ നൽകണം. സംസ്‌കരണ– വിപണന മൂല്യശൃംഖലയിലൂടെ കൈവരുന്ന അധികലാഭത്തിന്റെ ആനുപാതികവിഹിതം കർഷകർക്ക്‌ ലഭിക്കുമെന്ന്‌ ഉറപ്പുവരുത്തുന്ന വ്യവസ്ഥയും നിയമത്തിലുണ്ടാകണം. എല്ലാ കാർഷികോൽപ്പന്നങ്ങൾക്കും മിനിമം താങ്ങുവില ഉറപ്പുവരുത്തണം.


എഫ്‌സിഐ, സംസ്ഥാന സംഭരണ ഏജൻസികൾ, സഹകരണ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയിലൂടെ പൊതുസംഭരണം ശക്തിപ്പെടുത്തുകയും വികേന്ദ്രീകരിക്കുകയും വേണം. ആവശ്യമായ സംഭരണകേന്ദ്രങ്ങൾ ഉറപ്പുവരുത്തുകയും സ‍ൗകര്യങ്ങൾ വിപുലീകരിക്കുകയും വേണം. ഉറപ്പുനൽകിയ വിലയിലും കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സാഹചര്യമുണ്ടായാൽ വിപണി ഇടപെടലിലൂടെ നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തണം.


കൃഷിച്ചെലവുകളും വിലയും നിശ്‌ചയിക്കുന്നതിനുള്ള കമീഷൻ പുനഃസംഘടിപ്പിക്കണം. സംസ്ഥാനങ്ങളിൽ കാർഷികവില കമീഷനുകൾക്ക്‌ രൂപം നൽകണം. ഇത്തരം കമീഷനുകളിൽ കർഷകസംഘടനകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണം. പ്രതിലോമകരമായ വ്യാപാരനയങ്ങളിൽനിന്ന്‌ കർഷകർക്ക്‌ സംരക്ഷണം ഉറപ്പുവരുത്തണം.


2027 ജനുവരി ഒന്ന്‌ മുതൽ ഏഴ്‌ വരെയുള്ള ഒരാഴ്‌ച മിനിമം താങ്ങുവില അവകാശമാക്കുന്നതിനുള്ള പ്രചാരണവാരമായി കിസാൻസഭയുടെ എല്ലാ യൂണിറ്റുകളും ആചരിക്കണം. മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുംവരെ സംയുക്ത കിസാൻമോർച്ചയ്‌ക്കൊപ്പം രാജ്യമെങ്ങും കിസാൻസഭ പ്രക്ഷോഭം സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

udf cabinet

01

print edition നയിക്കാൻ ആളില്ല; ക്ഷേമമില്ലാതെ ക്ഷേമനിധി ബോർഡ്, കിതച്ച്‌ കുടുംബശ്രീ
Kerala Feeds cattle feed

02

print edition കേരള ഫീഡ്‌സ്‌ കാലിത്തീറ്റയ്‌ക്കുള്ള കിഴിവ്‌ നിർത്തി; മൃഗപരിപാലനച്ചെലവ്‌ താങ്ങാനാകാതെ ക്ഷീരകർഷകർ
V D Satheesan

03

print edition മുഖ്യമന്ത്രി വസതിയുടെ ചെലവിനെ കുറിച്ച് മിണ്ടില്ല; മന്ത്രി മന്ദിരത്തിന്റെ മോടിക്ക്‌ 5.63 കോടി
Teegala Sagar

04

print edition തെലങ്കാന സർക്കാർ കർഷകരെ ദ്രോഹിക്കുന്നു
deshabhimani section

Recommended

Deshabhimani
Home