Deshabhimani

print edition നയിക്കാൻ ആളില്ല; ക്ഷേമമില്ലാതെ ക്ഷേമനിധി ബോർഡ്, കിതച്ച്‌ കുടുംബശ്രീ

udf cabinet
avatar
സ്വന്തം ലേഖകൻ

Published on Nov 17, 2026, 03:17 AM | 2 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസമായിട്ടും ക്ഷേമനിധി ബോർഡുകൾ പുനഃസംഘടിപ്പിക്കാത്തതിനാൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുടങ്ങുന്നു. വിവിധ ആനുകൂല്യങ്ങൾക്കായുള്ള ലക്ഷക്കണക്കിന്‌ അപേക്ഷകളാണ്‌ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്‌. സമയബന്ധിതമായി ലഭിക്കേണ്ട ചികിത്സാസഹായങ്ങളും ഇതിൽപ്പെടും. ക്ഷേമനിധികളിൽനിന്നുള്ള പെൻഷൻ വിതരണവും അവതാളത്തിലായി. ക്ഷേമനിധി ഓഫീസുകളിൽ ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തത്‌ പ്രതിസന്ധി രൂക്ഷമാക്കുന്നു.


തൊഴിലാളികളിൽനിന്ന്‌ അംശദായം പിടിച്ചാണ്‌ ക്ഷേമനിധി പ്രവർത്തനം. ചികിത്സാ സഹായം, വിവാഹ ധനസഹായം, വിരമിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയവയാണ്‌ ക്ഷേമനിധിയിൽനിന്ന്‌ ലഭിക്കുക. ഇത്‌ തൊഴിലാളികളുടെ അവകാശമാണ്‌. ജില്ലാ ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുത്ത്‌ സംസ്ഥാന ഓഫീസിലേക്ക്‌ അയക്കും. പണം അനുവദിക്കേണ്ടത്‌ സംസ്ഥാന ക്ഷേമനിധി ഓഫീസാണ്‌. നിത്യവരുമാനക്കാർക്ക്‌ ഭാവി ജീവിതം സുരക്ഷിതമാക്കാനാണ്‌ അവരിൽനിന്ന്‌ അംശദായം സ്വീകരിച്ചുള്ള ക്ഷേമനിധി ആനുകൂല്യ പദ്ധതികൾ. അതിലാണ്‌ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നത്‌. തയ്യൽത്തൊഴിലാളി ക്ഷേമനിധിയിൽമാത്രം അയ്യായിരത്തിലേറെ പേർക്ക്‌ രണ്ടുമാസമായി പെൻഷൻ കിട്ടുന്നില്ല. പതിനാലായിരത്തിലേറെ പേർ വിവിധ ക്ഷേമനിധികളിലുണ്ടെങ്കിലും ആറായിരംപേർക്ക്‌ മാത്രമാണ്‌ പെൻഷൻ ലഭിക്കുന്നത്‌. യുഡിഎഫിലെ തർക്കം കാരണമാണ്‌ നിയമനങ്ങൾ വൈകു
ന്നത്‌.


ക്ഷേമനിധി ഓഫീസുകളുടെ പ്രവർത്തനവും അവതാളത്തിലാണ്‌. ഡെപ്യൂട്ടേഷൻ വഴി സുപ്രധാന തസ്‌തികയിൽ ജോലി ചെയ്‌തിരുന്നവരിൽ ഏറെക്കുറെ അവരുടെ കാലാവധി പൂർത്തിയായതിനാലും സർക്കാർ മാറിയതിനാലും മാതൃവകുപ്പിലേക്ക്‌ തിരിച്ചുപോയി. യുഡിഎഫ്‌ സർക്കാർ പകരം നിയമനം നടത്തിയിട്ടില്ല. താൽക്കാലിക ജീവനക്കാരെ രാഷ്‌ട്രീയ താൽപ്പര്യത്തിൽ പിരിച്ചുവിട്ടതും പലയിടത്തും പ്രതിസന്ധിയുണ്ടാക്കി.


കുടുംബശ്രീയും അവതാളത്തിൽ


തിരുവനന്തപുരം: സ്‌ത്രീശാക്തീകരണത്തിന്‌ കേരളം മുന്നോട്ടുവച്ച മാതൃകയായ കുടുംബശ്രീയുടെ പ്രവർത്തനം കിതയ്‌ക്കുന്നു. പല ജില്ലയിലും കോ– ഓർഡിനേറ്റർമാരും മുഴുവൻ സമയ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറും ഇല്ലാതായതോടെ പ്രവർത്തനം അവതാളത്തിലായി. നിലവിൽ ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കത്തിലാണ്‌ സർക്കാർ. ചില ജില്ലകളിൽ രാഷ്‌ട്രീയ സംഘടന രൂപീകരിച്ച്‌, ജോലി പോകാതിരിക്കാൻ അതിൽ അംഗങ്ങളാകണം എന്ന്‌ പ്രേരിപ്പിക്കുന്നുമുണ്ട്‌.


തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ്‌ ജില്ലാ മിഷൻ കോഓർഡിനേറ്റർമാരുള്ളത്‌. ജില്ലയിൽ നാലുവീതം അസിസ്‌റ്റന്റ്‌ കോഓർഡിനേറ്റർമാർ വേണം. കോഴിക്കോട്ട്‌ ജില്ലാ കോഓർഡിനേറ്ററും അസിസ്‌റ്റന്റ്‌ കോഓർഡിനേറ്റർമാരുമില്ല. മറ്റ്‌ ജില്ലയിൽ ഓരോ അസിസ്‌റ്റന്റ്‌ കോഓർഡിനേറ്റർമാർ മാത്രം. സാമ്പത്തികവർഷത്തിന്റെ അവസാന പാദമാകാറായിട്ടും കേന്ദ്ര ഗ്രാമീണ ഉപജീവന ദൗത്യം (എൻആർഎൽഎം) വഴി അനുവദിച്ച 200 കോടി രൂപയിൽ പകുതിപോലും വിനിയോഗിച്ചില്ല. മറ്റ്‌ വകുപ്പുകളുടെ ചുമതല ഉള്ളതിനാൽ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ വി വിഘ്‌നേശ്വരിക്ക്‌ കുടുംബശ്രീയിൽ മാത്രമായി ശ്രദ്ധിക്കാനാകുന്നില്ല.


കുടുംബശ്രീ സംവിധാനത്തോട്‌ എക്കാലത്തും യുഡിഎഫിന്‌ എതിർപ്പായിരുന്നു. സർക്കാരിന്റെ കീഴിലാണ്‌ എന്നതിനാൽ അംഗീകരിച്ചുപോകുന്നു എന്നുമാത്രം. യുഡിഎഫ്‌ ഭരണത്തിൽ ഉള്ളപ്പോഴൊക്കെ കുടുംബശ്രീയെ തകർക്കാനായിരുന്നു ശ്രമം. സർക്കാരുകൾ മാറിയാലും കുടുംബശ്രീയിലെ ജീവനക്കാരെ ഒഴിവാക്കാറില്ലായിരുന്നു. എന്നാൽ, രാപകൽ വ്യത്യാസമില്ലാതെ ജോലിചെയ്യുന്നവരോട്‌ ശത്രുതാസമീപനമാണ്‌ തുടക്കംമുതൽ യുഡിഎഫ്‌ സർക്കാരിന്‌. നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു.ശക്തമായ എതിർപ്പ്‌ വന്നപ്പോൾ പിരിച്ചുവിടൽ നീട്ടിയെങ്കിലും രാഷ്‌ട്രീയമാക്കാനാണ്‌ ശ്രമം. മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗ്‌ നേതൃത്വത്തിൽ സംഘടന രൂപീകരിച്ചിട്ടുണ്ട്‌. കുടുംബശ്രീയുടെ ഫണ്ട്‌ വെട്ടിച്ചതായി ആരോപണമുയർന്നവരും നേതൃത്വത്തിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

v d satheesan

01

print edition കൊള്ളക്കച്ചവടം: മ‍ൗനം തുടർന്ന്‌ സർക്കാർ
Valarmathi LPST Rank Holders' Protest

02

print edition വളർമതിയുടെ നില ഗുരുതരം; നിരാഹാരം തുടരുന്നു
BJP UDF Alliance

03

print edition വിസി നിയമനത്തിന് 
യുഡിഎഫ്‌–സംഘപരിവാർ ഡീല്‍; നിയമഭേദഗതിക്ക്‌ നീക്കം
kerala highcourt

04

print edition ‘ഡിജെ പാർടികളും രാത്രി ജീവിതവും പ്രശ്നമാണോ’; പൊലീസ്‌ രാജ്‌ അംഗീകരിക്കില്ല: ഹെെക്കോടതി
Kerala Feeds cattle feed

05

print edition കേരള ഫീഡ്‌സ്‌ കാലിത്തീറ്റയ്‌ക്കുള്ള കിഴിവ്‌ നിർത്തി; മൃഗപരിപാലനച്ചെലവ്‌ താങ്ങാനാകാതെ ക്ഷീരകർഷകർ
deshabhimani section

Recommended

Deshabhimani
Home