Deshabhimani

print edition കേരള ഫീഡ്‌സ്‌ കാലിത്തീറ്റയ്‌ക്കുള്ള കിഴിവ്‌ നിർത്തി; മൃഗപരിപാലനച്ചെലവ്‌ താങ്ങാനാകാതെ ക്ഷീരകർഷകർ

Kerala Feeds cattle feed
avatar
ബി എസ്‌ ആരതി

Published on Nov 17, 2026, 03:13 AM | 1 min read

തിരുവനന്തപുരം: കാലിത്തീറ്റയ്‌ക്ക്‌ കിഴിവ്‌ നൽകിയിരുന്നത്‌ അവസാനിപ്പിച്ച്‌ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ്‌. കിഴിവ്‌ മുടങ്ങിയിട്ട്‌ രണ്ട്‌ മാസം പിന്നിട്ടു. ചെലവിന്റെ 60 മുതൽ -70 ശതമാനവും കാലിത്തീറ്റയ്‌ക്ക്‌ നൽകേണ്ട ഗതികേടിലാണ്‌ കർഷകർ. കഴിഞ്ഞ സർക്കാർ 50 കിലോയുടെ ചാക്കിന് 150 രൂപ കിഴിവാണ് കേരള ഫീഡ്‌സ് വഴി നൽകിയിരുന്നത്. സ്ഥാപനം സാമ്പത്തിക നഷ്ടത്തിലാണെന്ന്‌ പറഞ്ഞാണ്‌ സഹായം നിർത്തലാക്കിയത്‌. എന്നാൽ, കേരള ഫീഡ്‌സിന്‌ സാമ്പത്തിക സഹായം നൽകാനോ ക്ഷീരകർഷകർക്ക്‌ നൽകിയിരുന്ന കിഴിവ്‌ പുനഃസ്ഥാപിക്കാനോ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.


കാലിത്തീറ്റ സബ്‌സിഡി നൽകാൻ നടപടി സ്വീകരിക്കുമെന്നും വിലക്കയറ്റം തടയാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും ക്ഷീരകർഷകർക്ക്‌ മന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും രണ്ട്‌ മാസമായി കാലിത്തീറ്റ കിഴിവ്‌ മുടങ്ങിയ കാര്യത്തിൽ മിണ്ടാട്ടമില്ല.


സെപ്‌തംബറിൽ കേരള ഫീഡ്‌സ്‌ കാലിത്തീറ്റ വില കുത്തനെ ഉയർത്തിയിരുന്നു. തൊട്ടുപിന്നാലെ കിഴിവ്‌ പൂർണമായി അവസാനിപ്പിച്ചു. ഡെയറി റിച്ച് പ്ലസ്‌ കാലിത്തീറ്റയ്‌ക്ക്‌ 70 രൂപ വർധിപ്പിച്ച് 1644, എലൈറ്റ് കാലിത്തീറ്റയ്ക്ക് 85 രൂപ വർധിപ്പിച്ച്‌ 1540, മിടുക്കി കാലിത്തീറ്റയ്ക്ക് 155 രൂപ കൂട്ടി 1440രൂപ എന്നിങ്ങനെയാണ്‌ ഇപ്പോൾ വില. ​സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്ക്ക് 1700 രൂപയ്ക്ക് മുകളിലാകും. ഭൂരിഭാഗം കർഷകരും കേരള ഫീഡ്‌സിന്റെയും മിൽമയുടെയും തീറ്റകളാണ്‌ കന്നുകാലികൾക്ക്‌ നൽകിയിരുന്നത്‌.


​​സബ്‌സിഡി 
നിർത്താതെ മിൽമ


പ്രതിസന്ധികൾക്കിടയിലും മിൽമ കാലിത്തീറ്റയ്‌ക്ക്‌ സബ്‌സിഡി നൽകുന്നുണ്ട്‌. 50 കിലോയുടെ മില്‍മ ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് 200 രൂപയും വൈപ്രോയ്ക്ക് 100 രൂപയും സബ്സിഡിയാണ്‌ മലബാർ മേഖല യൂണിയൻ നൽകുന്നത്‌. തിരുവനന്തപുരം മേഖല യൂണിയൻ 100 രൂപയാണ്‌ സബ്‌സിഡി നൽകുന്നത്‌. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റയുടൻ രണ്ട്‌ യൂണിയനുകളും രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ പിരിച്ചുവിട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം ഏർപ്പെടുത്തിയിരുന്നു. ഭരണസമിതി പിരിച്ചുവിട്ടശേഷം ജൂലായ്‌ മുതൽ തിരുവനന്തപുരം മേഖലയിലെ കർഷകർക്ക്‌ സബ്‌സിഡി കിട്ടിയിരുന്നില്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരികെ പ്രവേശിച്ചശേഷം 12ന്‌ ബോർഡ്‌ യോഗം ചേർന്ന്‌ ഡിസംബർ ഒന്നുമുതൽ വീണ്ടും സബ്‌സിഡി നൽകാൻ തീരുമാനിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

v d satheesan

01

print edition കൊള്ളക്കച്ചവടം: മ‍ൗനം തുടർന്ന്‌ സർക്കാർ
Valarmathi LPST Rank Holders' Protest

02

print edition വളർമതിയുടെ നില ഗുരുതരം; നിരാഹാരം തുടരുന്നു
BJP UDF Alliance

03

print edition വിസി നിയമനത്തിന് 
യുഡിഎഫ്‌–സംഘപരിവാർ ഡീല്‍; നിയമഭേദഗതിക്ക്‌ നീക്കം
kerala highcourt

04

print edition ‘ഡിജെ പാർടികളും രാത്രി ജീവിതവും പ്രശ്നമാണോ’; പൊലീസ്‌ രാജ്‌ അംഗീകരിക്കില്ല: ഹെെക്കോടതി
udf cabinet

05

print edition നയിക്കാൻ ആളില്ല; ക്ഷേമമില്ലാതെ ക്ഷേമനിധി ബോർഡ്, കിതച്ച്‌ കുടുംബശ്രീ
deshabhimani section

Recommended

Deshabhimani
Home