Deshabhimani

print edition വളർമതിയുടെ നില ഗുരുതരം; നിരാഹാരം തുടരുന്നു

Valarmathi LPST Rank Holders' Protest

വളർമതി (File)

വെബ് ഡെസ്ക്

Published on Nov 17, 2026, 03:23 AM | 1 min read

തിരുവനന്തപുരം: ജനറൽ ആശുപത്രി ഐസിയുവിൽ കഴിയുന്ന എൽപിഎസ്‌ടി സമരസമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ഡ്രിപ്പിലൂടെ ഫ്ലൂയിഡ്‌ നൽകിവരുന്നുണ്ട്‌. സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കണമെങ്കിൽ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകണമെന്ന്‌ ഡോക്ടർമാർ നിർദേശിച്ചതോടെ ഞായറാഴ്ച രാത്രിമുതൽ കരിക്കിൻ വെള്ളം കുടിച്ചുതുടങ്ങി. എന്നാൽ നിരാഹാരസമരം തുടരും.


മന്ത്രിയുമായുള്ള ചർച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലേ സമരം അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കൂയെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. വളർമതിയെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ അരുൾ ആർ ബി കൃഷ്ണ സന്ദർശിച്ച്‌, ചർച്ചയ്ക്ക് തയ്യാറാണോ എന്ന് ചോദിച്ചതായി ഉദ്യോഗാർഥികൾ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ വളർമതിയുമായി സംസാരിച്ചിരുന്നെങ്കിലും ചർച്ചയുടെ തീയതിയോ സമയമോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.


​​ആരോഗ്യം വീണ്ടെടുത്തിട്ട് ചർച്ചയെന്ന് മന്ത്രി

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സുമായി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. വളർമതിയുടെ ആരോഗ്യം വീണ്ടെടുത്തിട്ട് ചർച്ച ചെയ്യാം. ഇതിനുമുമ്പും ചർച്ചകൾ നടന്നിട്ടുണ്ടെന്നും എന്നാൽ അധ്യാപക വിദ്യാർഥി അനുപാതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അവധാനതയോടുകൂടി ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Palathayi Rape Case BJP Leader Padmarajan

01

print edition പാലത്തായി പീഡനം: ബിജെപി നേതാവ്‌ പത്മരാജന്‌ നോട്ടീസ്‌
v d satheesan

03

print edition കൊള്ളക്കച്ചവടം: മ‍ൗനം തുടർന്ന്‌ സർക്കാർ
BJP UDF Alliance

04

print edition വിസി നിയമനത്തിന് 
യുഡിഎഫ്‌–സംഘപരിവാർ ഡീല്‍; നിയമഭേദഗതിക്ക്‌ നീക്കം
kerala highcourt

05

print edition ‘ഡിജെ പാർടികളും രാത്രി ജീവിതവും പ്രശ്നമാണോ’; പൊലീസ്‌ രാജ്‌ അംഗീകരിക്കില്ല: ഹെെക്കോടതി
deshabhimani section

Recommended

Deshabhimani
Home