Deshabhimani

തൃശൂർ പൂരംകലക്കൽ സംഭവം: റിപ്പോർട്ട്‌ തള്ളിയത്‌ 
ബിജെപിയെ രക്ഷിക്കാൻ

Thrissur Pooram.jpg

File Image

avatar
റഷീദ്‌ ആനപ്പുറം

Published on Nov 17, 2026, 03:28 AM | 1 min read

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച എസ്‌ഐടി റിപ്പോർട്ട്‌ തള്ളിയ യുഡിഎഫ്‌ സർക്കാർ നടപടിക്കുപിന്നിൽ ബിജെപി സമ്മർദം. ബിജെപിയുമായി അടുത്ത ബന്ധമുള്ള ചിലർക്കെതിരെ കേസെടുക്കാൻ ശുപാർശചെയ്‌തുള്ള റിപ്പോർട്ട്‌ തള്ളിയ ആഭ്യന്തര വകുപ്പ്‌ പുതിയ അന്വേഷണത്തിനും ഉത്തരവിട്ടു. ബിജെപിയെയും അവരുമായി ബന്ധമുള്ളവരെയും രക്ഷിക്കാനാണിത്‌. ക്രൈംബ്രാഞ്ച്‌ എഡിജിപി എച്ച്‌ വെങ്കിടേഷിന്റെ നേതൃത്വത്തിൽ മാസങ്ങളെടുത്ത്‌ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ്‌ ഒരു നിയമപരിശോധനയും ഇല്ലാതെ തള്ളിയത്‌. റിപ്പോർട്ട്‌ ഏതുരീതിയിൽ വേണമെന്ന്‌ സർക്കാർതന്നെ നിർദേശം നൽകുകയായിരുന്നു.


2024-ലാണ്‌ തൃശൂർ പൂരം കലക്കിയത്‌. അതുമായി ബന്ധപ്പെട്ട രണ്ടാമത്തെ അന്വേഷണ റിപ്പോർട്ടാണ്‌ കഴിഞ്ഞ ദിവസം, വ്യക്തതക്കുറവുണ്ടെന്നും എഡിജിപി അജിത്കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാണിച്ച്‌ തള്ളിയത്‌. പുതിയ റിപ്പോർട്ട്‌ സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ നിർദേശവും നൽകി.


ആദ്യ അന്വേഷണ റിപ്പോർട്ട്‌ 2024 സെപ്‌തംബർ 23ന്‌ ആണ്‌ സർക്കാരിന്‌ കൈമാറിയത്‌. പൂരം തടസ്സപ്പെടാനും ചടങ്ങുകൾ നിർത്തിവയ്ക്കാനും കാരണമായത് തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നായിരുന്നു പ്രധാന കണ്ടെത്തൽ. ഇ‍ൗ റിപ്പോർട്ട്‌ 2024 ഒക്ടോബറിൽ ആഭ്യന്തരവകുപ്പ്‌ തള്ളി. പുതിയ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചു. ഇ‍ൗ സംഘത്തിന്റെ റിപ്പോർട്ടാണ്‌ ഇപ്പോൾ യുഡിഎഫ്‌ സർക്കാർ തള്ളിയത്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപ്പെട്ടാണ്‌ നടപടി എടുത്തതെന്നാണ്‌ സൂചന.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Palathayi Rape Case BJP Leader Padmarajan

01

print edition പാലത്തായി പീഡനം: ബിജെപി നേതാവ്‌ പത്മരാജന്‌ നോട്ടീസ്‌
v d satheesan

02

print edition കൊള്ളക്കച്ചവടം: മ‍ൗനം തുടർന്ന്‌ സർക്കാർ
Valarmathi LPST Rank Holders' Protest

03

print edition വളർമതിയുടെ നില ഗുരുതരം; നിരാഹാരം തുടരുന്നു
BJP UDF Alliance

04

print edition വിസി നിയമനത്തിന് 
യുഡിഎഫ്‌–സംഘപരിവാർ ഡീല്‍; നിയമഭേദഗതിക്ക്‌ നീക്കം
kerala highcourt

05

print edition ‘ഡിജെ പാർടികളും രാത്രി ജീവിതവും പ്രശ്നമാണോ’; പൊലീസ്‌ രാജ്‌ അംഗീകരിക്കില്ല: ഹെെക്കോടതി
deshabhimani section

Recommended

Deshabhimani
Home