print edition പാലത്തായി പീഡനം: ബിജെപി നേതാവ് പത്മരാജന് നോട്ടീസ്


സ്വന്തം ലേഖകൻ
Published on Nov 17, 2026, 03:32 AM | 1 min read
ന്യൂഡൽഹി: കണ്ണൂർ പാലത്തായിയിൽ നാ ലാംക്ലാസുകാരിയെ ശുചിമുറിയിൽ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ നോട്ടീസയച്ച് സുപ്രീംകോടതി. കുട്ടിയുടെ അമ്മയും സർക്കാരും നൽകിയ അപ്പീലുകളിൽ ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, പി ബി വരാലെ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
എല്ലാവശവും പരിഗണിക്കാതെ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നുംവിധിയിൽ നിയമവിരുദ്ധതയുണ്ടെന്നും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വ മുള്ള അധ്യാപകനാണ് പ്രതിയെന്നും അമ്മ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിനെതിരെ വൈകി മാത്രമാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത്. ഇത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ശാസ്‌ത്രീയ തെളിവിന്റെയും മറ്റും അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാർ തലശ്ശേരിയിലെ പ്രത്യേക അതിവേഗ കോടതിയിൽ കൃത്യമായി കേസ് വാദിച്ചിരുന്നു.
ഇതേത്തുടർന്ന് പത്മരാജനെ ജീവിതാന്ത്യം വരെ തടവുശിക്ഷയ്‌ക്ക് വിധിച്ചു. എന്നാൽ ഒരു വർഷവും 11 ദിവസം പിന്നിട്ടപ്പോൾ ജാമ്യം ലഭിച്ചു. ഇത്രയും ശക്തമായ കേസിൽ എങ്ങനെയാണ് ജാമ്യം കിട്ടിയതെന്ന് നിയമവിദഗ്‌ധർ പോലും അതിശയിച്ചിരുന്നു.








0 comments