print edition വിസി നിയമനത്തിന് യുഡിഎഫ്–സംഘപരിവാർ ഡീല്‍; നിയമഭേദഗതിക്ക് നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈസ് ചാൻസലർ നിയമനത്തിൽ യുഡിഎഫ്–സംഘപരിവാർ ഡീൽ ഉറപ്പാക്കാനുള്ള നിയമഭേദഗതിയുമായി സർക്കാർ. വി സി തെരഞ്ഞെടുപ്പിനുള്ള സമിതിയിൽ (സെർച്ച് കമ്മിറ്റി) സെനറ്റ് പ്രതിനിധിക്ക് പകരം സിൻഡിക്കറ്റ് അംഗത്തെ ഉൾപ്പെടുത്താനാണ് നീക്കം. ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. യുഡിഎഫ്, മുസ്ലീംലീഗ് സംഘപരിവാർ ആധിപത്യം ഉറപ്പാക്കി സർക്കാർ സിൻഡിക്കറ്റുകൾ പുനഃസംഘടിപ്പിച്ചു. കേരള സർവകലാശാലയിൽ ബിജെപി–കോൺഗ്രസ് ഇടപാടുകൾക്ക് പാലമായ ആർ എസ് ശശികുമാർ ഉൾപ്പെടെയുള്ളവരെയാണ് ഉൾപ്പെടുത്തിയത്.
കേന്ദ്രസർക്കാർ ഇംഗിതം നടപ്പാക്കുന്ന ഗവർണർമാരെ എതിർക്കാത്ത സർക്കാരിന് വി സിമാരെ സമവായത്തിലൂടെ കണ്ടെത്താൻ ലോക്‌ഭവന്റെ പിന്തുണയും ഉണ്ടാകും. തെരഞ്ഞെടുപ്പ് ഒഴിവാക്കി സിൻഡിക്കറ്റുകളിലേക്ക് അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യും. യുജിസി പ്രതിനിധി, ചാൻസലറുടെ പ്രതിനിധി, സിൻഡിക്കറ്റ് പ്രതിനിധി എന്നിവരാണ് വി സി നിയമന സെർച്ച് കമ്മിറ്റി അംഗങ്ങൾ.
സർവകലാശാല വി സിമാരുടെ പ്രായപരിധി 70 വയസ്സായി ഏകീകരിക്കാനും നീക്കമുണ്ട്. 10 വർഷത്തെ പ്രൊഫസർഷിപ്പാണ് വി സി നിയമനത്തിനുള്ള യോഗ്യത. യുഡിഎഫ്, ബിജെപി അനുഭാവികളായ അധ്യാപകരിൽ മാനദണ്ഡപ്രകാരം യോഗ്യരായവരെ കണ്ടെത്താന്‍ സർക്കാരിനായിട്ടില്ല. ഇടതുപക്ഷ സംഘടനയിൽ ഉൾപ്പെട്ട അധ്യാപകർ വി സിമാരാവുന്നത് തടയാനും അനുഭാവമുള്ള വിരമിച്ചവരെവരെ വി സിമാരാക്കാനുമാണ് തന്ത്രം.








0 comments