Deshabhimani

print edition ‘ഡിജെ പാർടികളും രാത്രി ജീവിതവും പ്രശ്നമാണോ’; പൊലീസ്‌ രാജ്‌ അംഗീകരിക്കില്ല: ഹെെക്കോടതി

kerala highcourt
വെബ് ഡെസ്ക്

Published on Nov 17, 2026, 03:19 AM | 1 min read

കൊച്ചി: ​ഡിജെ പാർടികളും രാത്രിജീവിതവുമൊക്കെ പ്രശ്നമാണെന്ന് പറയുന്ന പൊലീസ് രാജ് അനുവദിക്കാനാകില്ലെന്ന് ഹെെക്കോടതി. ഡിജെ പാര്‍ടികളെ മുന്‍വിധിയോടെ കാണാനാകില്ലെന്നും ബാറുകളില്‍ നൃത്തംചെയ്യാനോ പാട്ട് കേള്‍ക്കാനോ പാടില്ലെന്ന് പറയാനാകില്ലെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.

നക്ഷത്ര ഹോട്ടലുകളിലെ ബാറുകളുടെയും ഡിജെ പാർടികളുടെയും സമയത്തിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള സർക്കാരിന്റെ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ലഹരി ഉപയോഗം തടയാനുള്ള ശ്രമങ്ങളെ പൂർണമായും പിന്തുണയ്‌ക്കുമ്പോൾത്തന്നെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ അംഗീകരിക്കാനാകില്ല.


മയക്കുമരുന്നിനോട് വിട്ടുവീഴ്‌ചയില്ല. എല്ലാ ആഘോഷങ്ങളെയും സംശയത്തോടെ കാണേണ്ട. ഡിജെ പാര്‍ടി നിരീക്ഷിക്കാന്‍ പൊലീസിനെ വിന്യസിക്കാം. ഡിജെ പാര്‍ടികളെന്നാല്‍ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുന്‍വിധി വേണ്ട.


ബാറുകളിൽ മാത്രമല്ല, അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങൾ നടക്കുമ്പോൾ ആളുകൾ സന്തോഷത്തോടെ ഒത്തുകൂടുന്നതും നൃത്തംചെയ്യുന്നതും സ്വാഭാവികം. അവിടെയെല്ലാം ലഹരി ഉപയോഗം ഉണ്ടെന്നാരോപിച്ച് ആഘോഷങ്ങൾ വിലക്കാനാകുമോ. സ്വകാര്യ സ്ഥലങ്ങളിൽ ഡിജെ പാർടികൾക്കുള്ള മാനദണ്ഡങ്ങൾ എന്തെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു. വെള്ളിയാഴ്‌ച കേസ്‌ വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Palathayi Rape Case BJP Leader Padmarajan

01

print edition പാലത്തായി പീഡനം: ബിജെപി നേതാവ്‌ പത്മരാജന്‌ നോട്ടീസ്‌
v d satheesan

03

print edition കൊള്ളക്കച്ചവടം: മ‍ൗനം തുടർന്ന്‌ സർക്കാർ
Valarmathi LPST Rank Holders' Protest

04

print edition വളർമതിയുടെ നില ഗുരുതരം; നിരാഹാരം തുടരുന്നു
BJP UDF Alliance

05

print edition വിസി നിയമനത്തിന് 
യുഡിഎഫ്‌–സംഘപരിവാർ ഡീല്‍; നിയമഭേദഗതിക്ക്‌ നീക്കം
deshabhimani section

Recommended

Deshabhimani
Home