print edition വാറിൽ വിയർത്ത മൈതാനം

ഗോളുകളുടെ ആവേശക്കാഴ്‌ച മാത്രമല്ല, ഇക്കുറി വിവാദങ്ങളുടെ പെരുമഴയും കൂടിയാണ് ലോകകപ്പ്. കളത്തിലെ തീരുമാനങ്ങൾ പുനഃപരിശോധിക്കുന്ന വാർ (വീഡിയോ അസിസ്‌റ്റന്റ് റഫറി) സംവിധാനം വിവാദങ്ങൾക്ക് കൊഴുപ്പേകി. അതിന്റെ അലയൊലികൾ മൈതാനത്തിന് പുറത്തേക്കും നീണ്ടു. ഏറ്റവുമൊടുവിൽ അർജന്റീന–ഇൗജിപ്‌ത് പ്രീ ക്വാർട്ടർ മത്സരത്തിലെ തീരുമാനങ്ങളാണ് കത്തിനിൽക്കുന്നത്. 10 കളിയിലെ വിവാദമായ 11 തീരുമാനങ്ങളിൽ പ്രധാനപ്പെട്ടവ.
1. ഇൗജിപ്‌തിന്റെ ഗോൾ അസാധു
പ്രീ ക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരെ ഇൗജിപ്‌തിന്റെ മൊസ്‌തഫ സീക്കോ നേടിയ ഗോൾ ‘വാർ’ തീരുമാനത്തിൽ റദ്ദാക്കി. അർജന്റീന പ്രതിരോധക്കാരൻ ലിസാൻഡ്രോ മാർട്ടിനെസിനെ ഇൗജിപ്‌തിന്റെ മർവാൻ അട്ടിയ ഫൗൾ ചെയ്‌തതായിരുന്നു കാരണം. അവസാന നിമിഷം അർജന്റീന നേടിയ വിജയഗോളിന് മുന്പ് മുഹമ്മദ് സലായെ ജൂലിയൻ അൽവാരസ് ബോക്‌സിൽ ഫൗൾ ചെയ്‌തത് ‘വാർ’ പരിശോധനയ്‌ക്കെടുത്തില്ലെന്ന് ഇൗജിപ്‌ത് ആരോപിച്ചു. കളിയിൽ അർജന്റീന 3–2ന് ജയിച്ചു.
2. ജൊനാതൻ തായുടെ ഗോൾ
റൗണ്ട് ഓഫ് 32ൽ പരാഗ്വായ്‌ക്കെതിരായ കളിയുടെ അധികസമയത്ത് ജർമനി ഗോൾ നേടി. സ്‌കോർ 2–1. നതാനിയേൽ ബ്രൗണിന്റെ കോർണറിൽ ജൊനാതൻ താ തലവച്ചു. ജർമനി പ്രീ ക്വാർട്ടർ ഉറപ്പാക്കി. പക്ഷേ, റഫറി ജലാൽ ജായെദ് തീരുമാനം ‘വാറിന്’ വിട്ടു. ഗോളടിക്കുന്ന സമയം മറ്റൊരു ജർമൻ താരം വാൽദെമർ ആന്റൺ പരാഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന്റെ കാഴ്‌ചയെ മറച്ചുവെന്ന് കാണിച്ച് ഗോൾ നിഷേധിച്ചു. ജർമനി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായി.
3. ബലോഗന്റെ ചുവപ്പുകാർഡ്
റൗണ്ട് ഓഫ് 32ൽ അമേരിക്കയുടെ ഫെ-ാളാരിൻ ബലോഗൻ ബോസ്‌നിയയുടെ താരിക് മുഹറെമോവിച്ചിനെ ഫൗൾ ചെയ്‌തു. വാർ പരിശോധനയിൽ ചുവപ്പുകാർഡ്. എന്നാൽ ചുവപ്പുകാർഡ് നൽകാനുള്ള ഫൗളുണ്ടായില്ലെന്ന വാദമുയർന്നു. ബലോഗന്റെ സസ്‌പെഷൻ ഫി-ഫ റദ്ദാക്കി. ഇതിനായി ഡോണൾഡ് ട്രംപ് ഇടപെട്ടു.
4. ബൽജിയത്തിന്റെ പെനൽറ്റി
റൗണ്ട് ഓഫ് 32ൽ സെനെഗൽ ബൽജിയത്തിനെതിരെ 2–0ന് മുന്നിട്ടുനിൽക്കുന്നു. ഇരട്ടഗോളടിച്ച് ബൽജിയം കളി അധികസമയത്തേക്ക് നീട്ടി. ഷൂട്ടൗട്ടിലേക്ക് നീങ്ങാൻ നിമിഷങ്ങൾശേഷിക്കെ ബൽജിയം പെനൽറ്റിക്കായി വാദിച്ചു. റഫറി സയ്‌ദ് മാർട്ടിനെസ് നൽകിയില്ല. ‘വാർ’ പരിശോധനയ്‌ക്ക് വിട്ടു. സെനെഗൽ താരം ലമീൻ കമാറ ബോക്‌സിൽ യൂറി ടിയെലമൻസിനെ ചെറുതായി തട്ടിയതിന് പെനൽറ്റി. 3–2ന് ബൽജിയം ജയിച്ചു
5. ക്രൊയേഷ്യയുടെ സമനില ഗോൾ
റൗണ്ട് ഓഫ് 32ൽ പോർച്ചുഗലിനെതിരെ ക്രൊയേഷ്യ യോസ്‌കോ ഗ്വാർഡിയോളിലൂടെ സമനില പിടിക്കുന്നു. തീരുമാനം ‘വാറി’ലേക്ക്.
മരിയോ പസാലിച്ചിന്റെ ക്രോസ് ഗ്വാർഡിയോളിന്റെ കാലിലെത്തുംമുന്പ് മറ്റൊരു ക്രൊയേഷ്യൻ താരം ഇഗോർ മറ്റാനോവിച്ചിന്റെ തലയിൽ തട്ടിയതായി സ്‌നികോ മീറ്ററിൽ തെളിഞ്ഞു. ഗോൾ ഓഫ് സൈഡായി.
6. ഇറാന്റെ വിജയഗോൾ നിഷേധിച്ചു
ഇൗജിപ്‌തിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന്റെ 93–ാം മിനിറ്റിൽ ഷോജാ ഖാലിസാദെ ഇറാനായി വിജയഗോൾ നേടി. ഇറാന്റെ ആഘോഷത്തിനിടെ ‘വാർ’ പരിശോധന. പന്ത് വലയിലാകുംമുന്പ് ഖാലിസാദെയുടെ കാൽക്കുഴ ഓഫ-്‌സൈഡ് വര കടന്നതായി തെളിഞ്ഞു. ഇറാൻ പുറത്ത്.











0 comments