ലോകകപ്പ് ആവേശം: നോർവേ ജഴ്‌സികൾക്ക് യൂറോപ്പിൽ കടുത്ത ക്ഷാമം; വിപണിയിൽ റെക്കോർഡ് ഡിമാൻഡ്

Photo Credit:Social Media
ഓസ്ലോ: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നോർവേ കളത്തിലിറങ്ങാനിരിക്കെ, ടീമിന്റെ ജഴ്‌സികൾക്കായി ആരാധകരുടെ വൻ തിരക്ക്. യൂറോപ്പിലെ ഔദ്യോഗിക റീട്ടെയിൽ ഷോപ്പുകളിലെല്ലാം ജഴ്‌സികൾ വിറ്റുതീർന്നു. ഏർലിംഗ് ഹാലൻഡിന്റെ മിന്നും പ്രകടനവും ബ്രസീലിനെതിരായ അട്ടിമറി വിജയവുമാണ് ആരാധകർക്കിടയിൽ ജഴ്‌സികൾക്ക് വൻ ഡിമാൻഡ് സൃഷ്ടിച്ചത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഓർഡറുകൾ അഞ്ചിരട്ടിയായി വർധിച്ചെന്ന് നോർവീജിയൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഓസ്‌ലോയിലെ ഒരു ഷോപ്പിന് മുന്നിൽ ജഴ്‌സി ലഭിക്കുന്നതിനായി 600 മീറ്ററോളം നീളമുള്ള ക്യൂവാണ് രൂപപ്പെട്ടത്.
ലോകകപ്പ് പുരോഗമിക്കുന്നതിനിടെ ഉൽപ്പാദനം വർധിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും, ജഴ്‌സികൾ ലഭ്യമാക്കുന്നതിൽ കടുത്ത വെല്ലുവിളി നേരിടുകയാണെന്നും അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിന് മുൻപ് ജഴ്‌സി ലഭിക്കാത്ത നിരാശയിലാണ് പല ആരാധകരും.











0 comments