സ്വർണവിലയിൽ യു-ടേൺ; തുടർച്ചയായ ഇടിവിന് ശേഷം തിരിച്ചുകയറ്റം

പ്രതീകാത്മക എഐ ചിത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി രേഖപ്പെടുത്തിയ ഇടിവിന് പിന്നാലെയാണ് ഇന്ന് വിലയിൽ ചെറിയ മുന്നേറ്റമുണ്ടായത്. ഇന്ന് പവന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,06,200 രൂപയായി ഉയർന്നു.
ഗ്രാമിന്റെ വിലയിലും ഇന്ന് വർധനവ് പ്രകടമായിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 13,275 രൂപയായി മാറി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുടെയും ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുടെയും പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി തീരുവ തുടങ്ങിയ നയങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും രാജ്യത്തെ വ്യാപാരികളെയും സാധാരണക്കാരായ ഉപഭോക്താക്കളേയും ബാധിക്കുന്ന രീതിയിൽ ആഭ്യന്തര വിപണിയിലെ സ്വർണവിലയിൽ ഉടനടി പ്രതിഫലിക്കാറുണ്ട്.











0 comments