കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

മടിക്കൈ: മടിക്കൈയിൽ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. പുല്ലൂർ മധുരമ്പാടി സ്വദേശി ഭരതൻ (52) ആണ് മരിച്ചത്. മടിക്കൈ കണിച്ചിറ പാലത്തിനടുത്ത് വളവിലാണ് അപകടം. ലൈനിലെ തകരാർ പരിഹരിക്കാൻ പോസ്റ്റിൽ കയറുമ്പോൾ ഷോക്കേൽക്കുകയായിരുന്നു.
അരയിൽ കയർ ബന്ധിച്ചതിനാൽ ഷോക്കേറ്റ് ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങി. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം താഴെ
എത്തിച്ചത്. കെഎസ്ഇബി മാവുങ്കാൽ സെക്ഷനിലെ ജീവനക്കാരനാണ്. മൃതദേഹം ജില്ലാശുപത്രിയിൽ.











0 comments