കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് സ്വദേശിയായ ശബരി (17) യെയാണ് വീട്ടുളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാർഡ് മെമ്പർ വിവരമറിയിച്ചതിനെ തുടർന്ന് കോന്നി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ശബരിയുടെ പിതാവ് വിദേശത്തായതിനാൽ അമ്മയും അനിയത്തിയും അമ്മൂമ്മയും മാത്രമാണ് നിലവിൽ വീട്ടിലുള്ളത്. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഒന്നും തന്നെയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാകാം കൗമാരക്കാരനെ ഇത്തരമൊരു തീവ്ര തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ് ലൈൻ നമ്പറുകളായ 1056, 0471-2552056 എന്നിവയിൽ ബന്ധപ്പെടുക).











0 comments