അമേരിക്കൻ ഗോൾമേളം; പരാഗ്വേയെ 4–1ന് കീഴടക്കി

ലോകകപ്പിൽ പരാഗ്വേക്കെതിരെ അമേരിക്കയുടെ ഫൊളാരിൻ ബലോഗൻ ഗോൾ നേടുന്നു
കാലിഫോർണിയ: ഗോളടിച്ചുകൂട്ടി അമേരിക്കയുടെ മുന്നറിയിപ്പ്. ഫുട്‌ബോൾ ലോകകപ്പിലെ ആതിഥേയരായ അമേരിക്ക ലാറ്റിനമേരിക്കൻ സംഘം പരാഗ്വേയെ 4–1ന് തകർത്ത് ആധികാരിക തുടക്കംകുറിച്ചു. ഫൊളാരിൻ ബലോഗന്റെ ഇരട്ടഗോളിലാണ് പ്രഹരം. ജിയോവാനി റെയ്‌ന മറ്റൊന്ന് നേടി. പരാഗ്വേ താരം ഡാമിയൻ ബോബഡില്ലയുടെ പിഴവുഗോളിൽനിന്നാണ് അമേരിക്ക ആരംഭിച്ചത്. പരാഗ്വേയുടെ ആശ്വാസഗോൾ മൗറീസിയോ സ്വന്തമാക്കി.
1930ലെ പ്രഥമ ലോകകപ്പിനുശേഷം ആദ്യമായാണ് അമേരിക്ക ലോകകപ്പിൽ വന്പൻ ജയം സ്വന്തമാക്കിയത്. സ്വന്തംതട്ടകത്തിൽ അമേരിക്ക അലയടിച്ചുയർന്നു. പരിശീലകൻ മൗറീസിയോ പൊച്ചെട്ടീനോയുടെ ആക്രമണാത്മകശൈലി കളിക്കാർ അതുപോലെ പകർത്തിയപ്പോൾ പരാഗ്വേ പിടിച്ചുനിൽക്കാൻ പാടുപെട്ടു.
തുർക്കിയും ഓസ്‌ട്രേലിയയും ഉൾപ്പെടുന്ന ഗ്രൂപ്പ് ‘ഡി’യിൽ ജയത്തോടെ തുടങ്ങാനായത് അമേരിക്കയ്‌ക്ക് ആത്മവിശ്വാസം നൽകും. ഗ്രൂപ്പ് ‘ബി’യിൽ ബോസ്‌നിയ ആൻഡ് ഹെർസെഗൊവിനയെ സമനിലയിൽ പിടിച്ച് സഹആതിഥേയരായ കാനഡയും മികച്ച തുടക്കം കുറിച്ചു. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ആദ്യ പോയിന്റാണിത്.
നാല് തവണ ജേതാക്കളായ ജർമനി ഇന്ന് കുറസാവോയെ നേരിടും.










0 comments