തുറമുഖ സത്യഗ്രഹം 90 ദിവസം പിന്നിട്ടു

കൊച്ചി തുറമുഖത്തെ മറൈൻ കാർഗോ ഹാൻഡ്‌ലിങ് വിഭാഗം തൊഴിലാളികളുടെ സത്യഗ്രഹം 90–ാം ദിവസം തോമസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു
മട്ടാഞ്ചേരി
കൊച്ചി തുറമുഖത്തെ മറൈൻ കാർഗോ ഹാൻഡ്‌ലിങ് വിഭാഗം തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സത്യഗ്രഹം 90 ദിവസം പിന്നിട്ടു.
ഇരുവിഭാഗത്തിന്റെയും പ്രവർത്തനങ്ങൾ പുറംകരാർ നൽകാനുള്ള മാനേജ്മെന്റ് നീക്കം ഉപേക്ഷിക്കുക, കരാർതൊഴിലാളികളുടെ വേതനം മെച്ചപ്പെടുത്തുക, സേവനകാലാവധി പുതുക്കുക, തുറമുഖത്ത് ആവശ്യമായ തൊഴിലാളികളെ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ നേരിട്ടുനിയമിക്കുക തുടങ്ങിയ ഒന്പത് ആവശ്യങ്ങൾ ഉന്നയിച്ചാണ് കൊച്ചിൻ പോർട്ട് ജോയിന്റ് ട്രേഡ് യൂണിയൻ ഫോറത്തിന്റ ആഭിമുഖ്യത്തിൽ സമരം.
ജോയിന്റ് ട്രേഡ് യൂണിയൻ ഫോറത്തിന്റെ ചെയർമാൻ ബെന്നി ബെഹനാൻ എംപി, ജനറൽ കൺവീനർ സി ഡി നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ തുറമുഖ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടില്ല.
90–ാം ദിവസത്തെ സത്യഗ്രഹത്തിൽ തോമസ് സെബാസ്റ്റ്യൻ, വി കെ സുരേന്ദ്രൻ, റസിയ സലിം, എ എ റഷീദ് എന്നിവർ സംസാരിച്ചു. തുടർന്ന് തൊഴിലാളികൾ തുറമുഖ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് പ്രകടനം നടത്തി. കെ രാജശേഖരൻ, എ എ റഷീദ്, ബിജു രാജ് എന്നിവർ സത്യഗ്രഹം അനുഷ്ഠിച്ചു.










0 comments