ad
Deshabhimani

ഇടതുപക്ഷം അതിശക്തമായി തിരിച്ചുവരും: ഡോ. ആർ രാംകുമാർ

Dr. R Ramkumar

ഇ എം എസ് പഠനഗവേഷണ കേന്ദ്രം പുത്തൻകുരിശിൽ സംഘടിപ്പിച്ച ‘ഇന്ത്യയും ഇടതുപക്ഷവും' വിഷയത്തിൽ ആസൂത്രണ ബോർഡ് മുൻ അംഗം 
ഡോ. ആർ രാംകുമാർ പ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 03:26 AM | 1 min read

പുത്തൻകുരിശ്


മാറുന്ന ലോകസാഹചര്യങ്ങളിൽ സമൂഹത്തിൽ രൂപപ്പെട്ടുവന്ന വർഗഘടനയെ ശരിയായി വിശകലനം ചെയ്‌തുകൊണ്ടാണ്‌ ഇടതുപക്ഷം പ്രതിസന്ധികളെ മറികടന്നിട്ടുള്ളതെന്ന്‌ സാമ്പത്തിക വിദഗ്ധനും ആസൂത്രണ ബോർഡ് മുൻ അംഗവുമായ ഡോ. ആർ രാംകുമാർ.


തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളെ അത്തരത്തിൽ വിശകലനംചെയ്‌ത്‌ ശരിയായ പരിഹാരം കണ്ടെത്തി കേരളത്തിൽ ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ് പഠന ഗവേഷണ കേന്ദ്രം പുത്തൻകുരിശ് ബി ടി ആർ മന്ദിരത്തിൽ സംഘടിപ്പിച്ച ‘ഇന്ത്യയും ഇടതുപക്ഷവും' വിഷയത്തിൽ ഇ എം എസ് സ്‌മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


നവലിബറൽ സാന്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇന്ത്യൻ സമൂഹത്തിലുണ്ടായ മാറ്റങ്ങളാണ്‌ വലതുപക്ഷ രാഷ്‌ട്രീയത്തിന്‌ എളുപ്പത്തിൽ വേരുറപ്പിക്കാൻ സാഹചര്യമൊരുക്കിയത്‌. സാന്പത്തിക അസുരക്ഷിതത്വത്തിലേക്കും സാമൂഹ്യമായ ഒറ്റപ്പെടലിലേക്കും എത്തിപ്പെട്ട ജനങ്ങൾ സാംസ്‌കാരികമായ പുതിയ ഇടങ്ങൾ തേടാൻ തുടങ്ങി. അതിന്റെ ഭാഗമായി പുതിയ വിഭാഗങ്ങളും ഉയർന്നുവന്നത്‌ വർഗഘടനയിലുണ്ടായ മാറ്റം കാലോചിതമായി വിശകലനം ചെയ്യണം.


ഇ എം എസിനെ പോലുള്ള കമ്യൂണിസ്‌റ്റ്‌ സൈദ്ധാന്തികർ തുറന്നിട്ട വഴികളിലൂടെ അത്തരം മാറ്റങ്ങളെ വിശകലനം ചെയ്യാനാകണം. അതുവഴി ശരിയായ ഉത്തരങ്ങളിലേക്കും പരിഹാരമാർഗങ്ങളിലേക്കും എത്തിപ്പെടാനാകും.


മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ധവളപത്രത്തിൽ കേരളം ആകെ തകർന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ 10 വർഷംകൊണ്ട് എല്ലാ മേഖലയിലും മുന്നേറ്റം കൈവരിച്ചു. വളർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമായി കേരളം മാറി. എന്നിട്ടും കേരളം തകർന്നുവെന്ന പ്രതീതി സൃഷ്ടിക്കാനും അത്‌ കുറെപ്പേരെ വിശ്വസിപ്പിക്കാനും വലതുപക്ഷത്തിന്‌ കഴിയുന്നുണ്ട്‌. ഇതിന്റെ യഥാർഥ പശ്ചാത്തലം കണ്ടെത്തുക എന്നതാണ്‌ ഇന്നത്തെ വെല്ലുവിളിയെന്നും ഡോ. രാംകുമാർ പറഞ്ഞു.


പഠനഗവേഷേണ കേന്ദ്രം ചെയർമാൻ എസ് സതീഷ് അധ്യക്ഷനായി. സെക്രട്ടറി സി എം ദിനേശ്‌മണി, ഡയറക്ടർ സി ബി ദേവദർശനൻ, അക്കാദമിക് കൗൺസിൽ ചെയർമാൻ ഡോ. ധർമരാജ് അടാട്ട്, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home