print edition ഇംഗ്ലണ്ടിനെ കൊള്ളയടിച്ച് കള്ളൻമാർ!

ട്രൗസർ അടിച്ചുകൊണ്ടുപോകുന്ന കള്ളന്മാരെന്ന് കേട്ടിട്ടേയുള്ളു. ഇംഗ്ലണ്ട് ടീം ശരിക്കും കണ്ടു, അനുഭവിച്ചു. അമേരിക്കയിൽ ലോകകപ്പ് കളിക്കാനെത്തിയ ടീമിനാണ് ഇൗ ഗതി. നായകൻ ഹാരി കെയ്‌നും ജൂഡ് ബെല്ലിങ്‌ഹാമും അടങ്ങുന്ന സൂപ്പർ താരങ്ങൾ ജേഴ്‌സിയും ബൂട്ടുമില്ലാതെ കളിക്കേണ്ട സ്ഥിതിയിലാണ്.
ഫ്ലോറിഡയിലെ പ്രീ ബേസ് ക്യാന്പിൽ നിന്നും മിസോറി കാൻസാസ് സിറ്റിയിലെ സ്വോപ്പ് സോക്കർ വില്ലേജ് പരിശീലന ക്യാന്പിലേക്ക് ഉപകരണങ്ങൾ എത്തിക്കുന്നതിനിടെ ടീമിന്റെ പരിശീലന സാമഗ്രികൾ മോഷണം പോയി.
ജേഴ്‌സി, ബൂട്ടുകൾ, കോച്ചിങ് സ്‌റ്റാഫിന്റെ തന്ത്രങ്ങൾ രേഖപ്പെടുത്തിയ വൈറ്റ്ബോർഡുകൾ, വിശകലന ഉപകരണങ്ങൾ, മസാജ് ടേബിളുകൾ തുടങ്ങി പരിശീലനത്തിനുപയോഗിക്കുന്ന പന്തുകൾ വരെ നഷ്‌ടപ്പെട്ടു. ഹാരി കെയ്നിന്റേതുൾപ്പെടെ പ്രത്യേകമായി രൂപകൽപന ചെയ്ത ബൂട്ടുകളും കാണാതായി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്‌തെന്നും കാൻസാസ് പൊലീസ് അറിയിച്ചു. നഷ്ടപ്പെട്ട സാധനങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.








0 comments